l o a d i n g

ബിസിനസ്

ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു

Thumbnail
Publisher By     Staff Reporter
November 3, 2026

റിയാദ്: നാഷണല്‍ ഫാല്‍ക്കണ്‍ സെന്റര്‍ സംഘടിപ്പിക്കുന്ന 2026-ലെ ഫാല്‍ക്കണ്‍ ലേലത്തിന്റെ 16-ാം രാത്രിയില്‍ മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ ആകെ 3,19,000 സൗദി റിയാലിന് വിറ്റഴിഞ്ഞു. ഫാല്‍ക്കണ്‍ പ്രേമികളുടെയും പരമ്പരാഗത പൈതൃക ആസ്വാദകരുടെയും വലിയ പങ്കാളിത്തത്തോടെയായിരുന്നു ലേല നടപടികള്‍ നടന്നത്.

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് ഹസ്മ് അല്‍-ജലാമീദിന് തെക്കുള്ള അല്‍-അംഹാസില്‍ നിന്ന് പിടിച്ച ഷാഹീന്‍ ഫാല്‍ക്കണിനാണ്. 1,53,000 റിയാലിനാണ് ഇത് വിറ്റുപോയത്. റഫ്ഹായില്‍നിന്ന് പിടിയിലായ ഫാല്‍ക്കണ്‍ 86,000 റിയാലിനും വാദി അല്‍-അജ്മാനിലെ ഹനീതില്‍നിന്ന് ലഭിച്ച ഫാല്‍ക്കണ്‍ 80,000 റിയാലിനും ലേലത്തില്‍ വിറ്റഴിഞ്ഞു.

പൈതൃക കായിക വിനോദമായ വേട്ടപ്പക്ഷികളുടെ പ്രജനനവും സുസ്ഥിരതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഫാല്‍ക്കണറി സെന്റര്‍ സംഘടിപ്പിക്കുന്ന ഈ ലേലം നവംബര്‍ അവസാനം വരെ തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രായം കുറഞ്ഞ ദേശാടന ഷാഹീന്‍ ഫാല്‍ക്കണുകളെ ലേലത്തില്‍ സ്വീകരിക്കുന്നുണ്ട്. ഫാല്‍ക്കണ്‍ ഉടമകള്‍ക്ക് ആവശ്യമായ താമസ, ഗതാഗത സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും സെന്റര്‍ ലഭ്യമാക്കുന്നുണ്ട്. ലേല നടപടികള്‍ ടെലിവിഷന്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്തു വരുന്നു.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍

പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
November 3, 2026
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
November 3, 2026
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം

ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം

യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്

2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം

യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്