l o a d i n g

ഗൾഫ്

സൗദിയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് 2027 ഡിസംബറിലേക്ക് നീട്ടി

Thumbnail
Publisher By     Staff Reporter
November 3, 2026


റിയാദ്: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന 2027-ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഏഷ്യന്‍ കപ്പിന്റെ മത്സര തീയതികള്‍ മാറ്റിവെച്ചതായി എ.എഫ്.സി പ്രഖ്യാപിച്ചു. 2027 ജനുവരി 7 മുതല്‍ ഫെബ്രുവരി 5 വരെ നടക്കാനിരുന്ന മത്സരങ്ങള്‍ 2027 ഡിസംബര്‍ 23 മുതല്‍ 2028 ജനുവരി 21 വരെയായിരിക്കും നടക്കുക. ഹൂത്തി ആക്രമണങ്ങള്‍മൂലംമുള്ള സാഹചര്യങ്ങളാണ് തീയതി മാറ്റുന്നതിന് കാരണം എന്നാണ് കരുതുന്നത്.

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍, പ്രാദേശിക സംഘാടക സമിതി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനും ശേഷമാണ് തീയതി മാറ്റാന്‍ തീരുമാനിച്ചതെന്ന് എ.എഫ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മത്സരിക്കുന്ന ടീമുകള്‍ക്കും കാണികള്‍ക്കും മികച്ച അന്തരീക്ഷവും വേറിട്ട അനുഭവവും ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകോത്തര രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള സൗദിയുടെ സജ്ജതയെയും പ്രതിജ്ഞാബദ്ധതയെയും എ.എഫ്.സി പ്രശംസിച്ചു.

മത്സര തീയതി മാറ്റിയെങ്കിലും ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ഏഷ്യന്‍ കപ്പ് പ്രാദേശിക സംഘാടക സമിതി ചെയര്‍മാന്‍ യാസിര്‍ ബിന്‍ ഹസ്സന്‍ അല്‍-മിഷാല്‍ വ്യക്തമാക്കി. ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റിനായുള്ള എല്ലാ പ്ലാനുകളും മുന്‍കൂട്ടി തയ്യാറാക്കിയിരുന്നുവെന്നും, പുതിയ തീയതിയായ 2027 ഡിസംബര്‍ വരെ അതേ ആവേശത്തോടെ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സൗദി പ്രസ് ഏജന്‍സിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുമായും മറ്റ് പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സൗദിയുടെ കായിക മികവിന് അനുയോജ്യമായ രീതിയില്‍ അവിസ്മരണീയമായ ഒരു ഏഷ്യന്‍ കപ്പ് പതിപ്പ് ലോകത്തിന് സമ്മാനിക്കുമെന്നും സംഘാടക സമിതി ഉറപ്പുനല്‍കി.

സൗദിയില്‍ നടക്കാനിരുന്ന പല അന്താരാഷ്ട്ര പരിപാടികളും ഹൂത്തി ഭീഷണിമൂലം മാറ്റിയിട്ടുണ്ട്. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ഗ്ലോബല്‍ ഹെല്‍ത് എക്‌സിബിഷനും ഡിസംബറില്‍ നടക്കേണ്ട റെഡ് സീ ഫിലിം ഫെസ്റ്റിവലും മാറ്റിവെച്ചവയില്‍ ഉള്‍പ്പെടുന്നു.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026
അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
അല്‍-ഉലയില്‍ നവംബര്‍ ആറ് മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
November 3, 2026
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
November 3, 2026
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
November 3, 2026
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
November 3, 2026
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
November 3, 2026
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
November 3, 2026
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
November 3, 2026
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
November 3, 2026