l o a d i n g

വേള്‍ഡ്

ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്

Thumbnail
Publisher By     Staff Reporter
November 5, 2026

ന്യൂഡല്‍ഹി: എണ്ണ കയറ്റുമതിക്കുമേലുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഇറാനെ സഹായിച്ചെന്നാരോപിച്ച് ഇന്ത്യന്‍ വ്യവസായിക്കും ഭാര്യയ്ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ചണ്ഡീഗഢ് സ്വദേശിയായ സുനീല്‍ കുമാര്‍ ശര്‍മ, ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ് എന്നിവരെയാണ് യു.എസ് ട്രഷറി വകുപ്പ് ലക്ഷ്യമിട്ടത്. ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ക്ക് വ്യാജ സമുദ്ര രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റുകളും നല്‍കിയ ശൃംഖല ഇവര്‍ നടത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.
അശ്വനി കുമാര്‍ ധിമാന്‍, ഇഷ്വിന്ദര്‍ സിങ് എന്നീ രണ്ട് ഇന്ത്യന്‍ പൗരന്മാരെയും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശര്‍മയുടെയും ഭാര്യയുടെയും ബന്ധമുള്ള സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെന്ന നിലയിലാണ് ഇവര്‍ക്കെതിരായ നടപടി. ഇന്ത്യയുമായി ബന്ധമുള്ള ഒന്‍പത് സ്ഥാപനങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എണ്ണക്കടത്തിന് ഇറാന് സഹായം നല്‍കുന്ന കപ്പല്‍ശൃംഖലയുടെ യഥാര്‍ഥ ഉടമസ്ഥതയും തിരിച്ചറിയലും മറച്ചുവെക്കാന്‍ വ്യാജ സമുദ്ര രേഖകള്‍ ഉപയോഗിച്ചെന്നാണ് യു.എസ് ട്രഷറി വകുപ്പിന്റെ ആരോപണം. ഈ കപ്പലുകളില്‍ ചിലത് ഇറാനിയന്‍ സൈന്യത്തിനും അതുമായി ബന്ധമുള്ള ഗ്രൂപ്പുകള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അമേരിക്ക പറയുന്നു.
2014 മുതല്‍ ശര്‍മയും ഷാഹിദും സമുദ്ര രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് യു.എസ് വകുപ്പിന്റെ വിശദീകരണം. വിവിധ രാജ്യങ്ങളിലെ സമുദ്രകാര്യ അധികൃതരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് വെബ്‌സൈറ്റുകളും സംഘടനകളും ഇവര്‍ സ്ഥാപിച്ചെന്നാണ് ആരോപണം. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അനുമതി ഇവയ്ക്കുണ്ടായിരുന്നില്ല.
അരൂബ, ഗയാന, മാലി, മൊസാംബിക്ക്, മലാവി, സെയ്ന്റ് മാര്‍ട്ടന്‍, ടിമോര്‍ ലെസ്‌തെ തുടങ്ങിയ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പേരില്‍ കപ്പല്‍ രജിസ്‌ട്രേഷന്‍, നാവിക പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, കപ്പല്‍ വര്‍ഗീകരണം തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതായും ട്രഷറി വകുപ്പ് ആരോപിക്കുന്നു.
ഒരു കപ്പല്‍ ഏത് രാജ്യത്തിന്റെ പതാകയ്ക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കപ്പലിന്റെ പതാക രജിസ്‌ട്രേഷന്‍. ഇതിലൂടെ കപ്പലുകളുടെ സുരക്ഷയും നിയമാനുസൃത പ്രവര്‍ത്തനവും ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് നിരീക്ഷിക്കാനാകും. ഈ സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ക്ക് അനധികൃത രജിസ്‌ട്രേഷന്‍ നല്‍കിയെന്നാണ് ആരോപണം.
ഉപരോധ പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കന്‍ അധികാരപരിധിയില്‍ വരുന്ന സ്വത്തുക്കളും സാമ്പത്തിക താല്‍പര്യങ്ങളും മരവിപ്പിക്കും. യു.എസ് പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ട്രഷറി വകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ഇവരുമായി ഇടപാടുകള്‍ നടത്താനും വിലക്കുണ്ട്. ഉപരോധം ഏര്‍പ്പെടുത്തിയ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ നേരിട്ടോ പരോക്ഷമായോ 50 ശതമാനമോ അതിലധികമോ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികള്‍ക്കും നിയന്ത്രണം ബാധകമാകാം.
ഉപരോധം ലംഘിക്കുന്ന ഇടപാടുകള്‍ക്ക് സഹായം നല്‍കുന്ന അമേരിക്കയ്ക്ക് പുറത്തുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നടപടികള്‍ നേരിടേണ്ടിവരുമെന്നും യ.ുഎസ് മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഇറാന്റെ എണ്ണ വരുമാനം തടയുകയും അമേരിക്കയുമായുള്ള യുദ്ധത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് പരിമിതപ്പെടുത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കി. ഇറാനെ സഹായിക്കുന്നവര്‍ക്കെതിരെ കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഇടപെടലുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി