l o a d i n g

ഗൾഫ്

ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി

Thumbnail
Publisher By     Staff Reporter
November 5, 2026

​
​മസ്‌കറ്റ്: ഇസ്‌ലാമിക പശ്ചാത്തലത്തിൽ സംഘടിത ജീവിതത്തിന് വലിയ പ്രാധാന്യവും അതിരറ്റ പ്രതിഫലവുമാണുള്ളതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും തിരുവനന്തപുരം ജില്ലാ വലിയ ഖാസിയുമായ ബഹുമാനപ്പെട്ട ശൈഖുനാ ചന്തിരൂർ വി.എം. അബ്ദുള്ള ഉസ്താദ് പറഞ്ഞു. ദക്ഷിണ കേരള ഇസ്‌ലാമിക് കൾച്ചറൽ സെന്റർ (DKICC) ഒമാൻ നാഷണൽ കമ്മിറ്റി മസ്‌കറ്റിൽ സംഘടിപ്പിച്ച ഊഷ്മളമായ സ്വീകരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
​
അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കണമെന്ന ഖുർആനിക അധ്യാപനം ഉൾക്കൊണ്ട് ജീവിക്കൽ ഓരോ വിശ്വാസിയുടെയും കടമയാണ്. ഒറ്റപ്പെട്ട വഴികളേക്കാൾ അല്ലാഹുവിന്റെ കാരുണ്യവും സഹായവും ഇസ്‌ലാമിക ചട്ടക്കൂടിലുള്ള സംഘടിത കൂട്ടായ്മകൾക്കൊപ്പമാണെന്നും
നാളെയുടെ നന്മയ്ക്കും ദീനിന്റെ നിലനിൽപ്പിനും സംഘടിതമായ പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും വ്യക്തിഗത ശ്രമങ്ങളേക്കാൾ ദീനീ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ സംഘടനകൾക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
​നാടും വീടും പ്രിയപ്പെട്ടവരെയും പിരിഞ്ഞ് മരുഭൂമിയിൽ കഴിയുന്ന പ്രവാസികൾക്ക് പരസ്പര സ്നേഹവും സഹകരണവുമാണ് ഏറ്റവും വലിയ ആശ്വാസം. സുഖത്തിലും ദുഃഖത്തിലും പരസ്പര താങ്ങാകാനും ഒറ്റപ്പെടലുകൾ ഒഴിവാക്കി ഈമാനിക അന്തരീക്ഷം സൃഷ്ടിക്കാനും പ്രവാസലോകത്തെ ഇത്തരം ദീനീ കൂട്ടായ്മകൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
​വൈകിയാണെങ്കിലും ദക്ഷിണയുടെ പ്രവാസി സംഘടന രൂപംകൊണ്ടത് മാതൃസംഘടനയ്ക്ക് വലിയ കരുത്താണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ആശാവഹമായ വളർച്ചയാണ് സംഘടന കൈവരിച്ചതെന്നും വടുതല മജ്‌ലിസുൽ അബ്‌റാർ എഡ്യൂക്കേഷൻ കോംപ്ലക്സ് ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വർക്കിംഗ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ ട്രഷററുമായ വടുതല ഡി.എം. മുഹമ്മദ് മൗലവി പറഞ്ഞു.
​ചടങ്ങിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ചേർത്തല താലൂക്ക് പ്രസിഡന്റ് തഖിയുദ്ദീൻ മൗലവി, ഖത്തർ പ്രതിനിധി സക്കരിയ്യ അൽ ഹാദി, ശിഹാബുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
​ഡി.കെ.ഐ.സി.സി. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് പാറത്തോട് ജലാലുദ്ദീൻ ഖാസിമിയുടെ അധ്യക്ഷതയിൽ റൂവി ഹമരിയ്യയിൽ ചേർന്ന യോഗത്തിൽ, ഡി.കെ.ഐ.സി.സി. ബർക്ക പ്രസിഡന്റ് ഉസ്മാൻ ബാഖവി, ഡി.കെ.ഐ.സി.സി. മസ്‌കറ്റ് പ്രസിഡന്റ് ബഷീർ ചേനപ്പാടി, ഡി.കെ.ഐ.സി.സി. റൂവി പ്രസിഡന്റ് ഷാഫി പള്ളിവേട്ട എന്നിവർ ചേർന്ന് വിശിഷ്ട അതിഥികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026