l o a d i n g

ഗൾഫ്

സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     Staff Reporter
November 5, 2026

​
​സബിയ: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ജിസാൻ - സബിയ ഏരിയ അംഗത്വ കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
​പ്രവാസികൾക്കുവേണ്ടി നാഷണൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഒരു പരസ്പര സഹായ പദ്ധതിയാണിത്. നിരവധി പ്രവാസികൾക്ക് ചികിത്സാ സഹായമായും, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കുള്ള ധനസഹായമായും ഓരോ വർഷവും വൻ തുക ഫണ്ടായി നൽകി വരുന്നുണ്ട്.
​ഈ വർഷത്തെ അംഗത്വ കാമ്പയിൻ 2026 ഡിസംബർ 15-ന് അവസാനിക്കും. നിലവിലുള്ള അംഗത്വം പുതുക്കലും പുതിയ അംഗങ്ങളെ ചേർക്കലും കൂടുതൽ ഊർജിതമാക്കുന്നതിനും, പരമാവധി പ്രവാസികളെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
​'KMCC KSA' മൊബൈൽ ആപ്പ് വഴിയുള്ള അംഗത്വ കാമ്പയിൻ കൂടുതൽ ജനകീയമാക്കുന്നതിനും, പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനും യോഗം പ്രത്യേക പ്രാധാന്യം നൽകി.
​ചടങ്ങിൽ ഡോ. മൻസൂർ നാലകത്ത്, സാദിഖ് മാസ്റ്റർ, പീച്ചി കുഞ്ഞി മുഹമ്മദ്, ആരിഫ് ഒതുക്കുങ്ങൽ, സാൻഫർ കാവനൂർ, ഷബീർ താന്നിക്കൽ, ബഷീർ ഫറോക്ക്, സാലിം നെച്ചിയിൽ, അഫ്സൽ കാട്ടേകാടൻ എന്നിവർ പങ്കെടുത്തു.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026