l o a d i n g

ബിസിനസ്

സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു

Thumbnail
Publisher By     Staff Reporter
November 5, 2026



റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് വനിതാ സംരംഭകരുടെ പങ്കാളിത്തത്തില്‍ ചരിത്രപരമായ വളര്‍ച്ച രേഖപ്പെടുത്തി. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങളുടെ ഫലമായി രാജ്യത്തെ വനിതാ ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2017-ല്‍ വെറും 87,600 ആയിരുന്ന വനിതാ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 2025-ന്റെ മൂന്നാം പാദത്തോടെ 7,29,300 ആയി ഉയര്‍ന്നു.

നിലവില്‍ സൗദി അറേബ്യയിലുള്ള ആകെ 16.8 ലക്ഷം ബിസിനസ് സ്ഥാപനങ്ങളില്‍ 43.4 ശതമാനവും പ്രവര്‍ത്തിക്കുന്നത് വനിതകളുടെ ഉടമസ്ഥതയിലാണ്. രാജ്യത്ത് പ്രതിദിനം ശരാശരി 300 പുതിയ സ്ഥാപനങ്ങള്‍ വനിതകളുടെ പേരില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. 2025-ന്റെ ആദ്യ പാദത്തില്‍ പുതുതായി ആരംഭിച്ച മൊത്തം വാണിജ്യ രജിസ്ട്രേഷനുകളില്‍ 48 ശതമാനവും വനിതകളുടേതായിരുന്നു.


മൈക്രോ, സ്മാള്‍ വിഭാഗങ്ങളിലാണ് കൂടുതല്‍ സ്ഥാപനങ്ങളെങ്കിലും ഇടത്തരം, വന്‍കിട സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ഉയര്‍ന്ന വളര്‍ച്ചാരേഖപ്പെടുത്തിയത്. ഇടത്തരം സ്ഥാപനങ്ങള്‍ 148 ശതമാനവും വന്‍കിട സ്ഥാപനങ്ങള്‍ 151 ശതമാനവും വളര്‍ച്ച കൈവരിച്ചു.

വനിതാ സംരംഭകര്‍ ഏറ്റവും കൂടുതല്‍ സജീവമായിരിക്കുന്ന പ്രധാന മേഖലകള്‍:

നിര്‍മ്മാണ മേഖല: 1,15,400 സ്ഥാപനങ്ങള്‍

ചില്ലറ വില്പന (റീട്ടെയില്‍): 96,200 സ്ഥാപനങ്ങള്‍

ഭക്ഷണവും പാനീയവും (ഫുഡ് & ബെവറേജസ്): 58,600 സ്ഥാപനങ്ങള്‍


വനിതകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2017-ലെ 21.2 ശതമാനത്തില്‍ നിന്ന് 2024 മൂന്നാം പാദത്തോടെ 35.4 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്ന 30 ശതമാനം എന്ന പരിധി നിശ്ചിത സമയത്തിന് മുന്‍പേ മറികടക്കാന്‍ സാധിച്ചു. കൂടാതെ, സ്ഥാപനങ്ങളുടെ ഉന്നത ഭരണനിര്‍വ്വഹണ തസ്തികകളില്‍ വനിതകളുടെ പങ്കാളിത്തം 43.8 ശതമാനമായി ഉയര്‍ന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയായ 'മന്‍ഷആത്', 'കഫാല' ലോണ്‍ ഗ്യാരണ്ടി പ്രോഗ്രാം, എസ്.എം.ഇ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകളുമാണ് സൗദിയില്‍ വനിതാ സംരംഭകത്വത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കരുത്തേകിയത്.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026