l o a d i n g

ഗൾഫ്

സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     Staff Reporter
November 5, 2026


റിയാദ്: സല്‍മാന്‍ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ചരിത്രബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സൈനിക നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. റെഡ് സീ, ബാബ് അല്‍-മന്ദബ്, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ വിതരണത്തിനും ഭീഷണിയാകുന്ന എല്ലാത്തരം നടപടികളും ഉടനടി നിര്‍ത്തിവെക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സൗദി വ്യവസായ-ധാതുവിഭവ മന്ത്രാലയവും സിറിയന്‍ വ്യവസായ മന്ത്രാലയവും തമ്മില്‍ വ്യാവസായിക സഹകരണ ധാരണാപത്രവും, ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ പ്രതിരോധ സഹകരണ കരാറും ഒപ്പുവെച്ചു.
കൃഷി, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയവും സിറിയന്‍ മന്ത്രാലയങ്ങളും തമ്മില്‍ രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
സിറിയയിലെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, പാര്‍പ്പിടം, സാമ്പത്തിക സേവനങ്ങള്‍ എന്നീ മേഖലകളിലെ വിവിധ പദ്ധതികള്‍ക്കായി സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റും സിറിയന്‍ ഭരണകൂടവും തമ്മില്‍ ധാരണയിലെത്തി.

സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ സിറിയന്‍ പ്രസിഡന്റിന് റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍, ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026