l o a d i n g

കായികം

മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി

1980 മോസ്‌കോ ഒളിമ്പിക്‌സില്‍ നേടിയതടക്കം നിരവധി മെഡലുകള്‍ കവര്‍ന്നു

Thumbnail
Publisher By     Staff Reporter
November 5, 2026


ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഹോക്കി താരം എം.എം. സോമയ്യയുടെ വീട്ടില്‍നിന്ന് 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ നേടിയ സ്വര്‍ണമെഡലടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. ബംഗളൂരുവിലെ എച്ച്.എ.എല്‍ മൂന്നാം സ്‌റ്റേജിലുള്ള വീട്ടില്‍ ഒക്ടോബര്‍ 28നാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് അറിയിച്ചു.
67കാരനായ സോമയ്യ കുടുംബത്തോടൊപ്പം കുടകിലേക്ക് യാത്ര പോയ സമയത്തായിരുന്നു മോഷണം. വീട്ടിലെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയാണ് സോമയ്യയെ വിവരമറിയിച്ചത്. തുടര്‍ന്ന് അയല്‍വാസിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലര്‍ച്ചെ 2.34ഓടെ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറിയതായി കണ്ടെത്തിയത്. ഒരാള്‍ നീല ഷര്‍ട്ടും മറ്റൊരാള്‍ ചുവപ്പ് ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നാണ് പരാതി. 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം സോമയ്യ നേടിയ സ്വര്‍ണമെഡലിനു പുറമെ 1982ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍, 1986ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍, 1982ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ വെങ്കലമെഡല്‍ എന്നിവയും നഷ്ടമായി.
നിരവധി വെള്ളി ആഭരണങ്ങളും സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മോഷണം പോയിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 3.53 ലക്ഷം രൂപയാണെന്നാണ് എഫ്.ഐ.ആറിലെ കണക്ക്.
സോമയ്യയുടെ പരാതിയില്‍ ഇന്ദിരാനഗര്‍ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
ഹാഫ് ബാക്കായ സോമയ്യ 1984, 1988 ഒളിംപിക്‌സുകളിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. കൂടാതെ രണ്ട് ലോകകപ്പുകളിലും രണ്ട് ഏഷ്യന്‍ ഗെയിംസുകളിലും ഇന്ത്യന്‍ കുപ്പായമിട്ടു. ഏഷ്യന്‍ ഗെയിംസില്‍ രണ്ടു തവണയും മെഡല്‍ നേടി. 1982 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1983-1988 കാലഘട്ടത്തില്‍ നിരവധി ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

Latest News

ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ?  പുതിയ വാക്കുമായി ശശി തരൂര്‍
'അന്ധ്ഭക്തി'ന്റെ ഇംഗ്ലിഷ് വേണോ? പുതിയ വാക്കുമായി ശശി തരൂര്‍
November 5, 2026
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ്  സ്വര്‍ണ മെഡല്‍ മോഷണം പോയി
മുന്‍ ഹോക്കി ക്യാപ്റ്റന്റെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ മോഷണം പോയി
November 5, 2026
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
പവാര്‍ വിശ്രമിക്കൂ, മകള്‍ രാജ്യം നോക്കും, എന്‍.സി.പിക്ക് വാതില്‍ തുറന്ന് മോദി
November 5, 2026
ഇറാനെ സഹായിച്ചെന്ന ആരോപണം;  ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
ഇറാനെ സഹായിച്ചെന്ന ആരോപണം; ഇന്ത്യന്‍ വ്യവസായിക്ക് യു.എസ് വിലക്ക്
November 5, 2026