ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അപ്രതീക്ഷിതമായി വിടവാങ്ങിയത് ആരാധകരെ അമ്പരപ്പിച്ചു. ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കു പിന്നാലെയാണ് 41കാരന്റെ പ്രഖ്യാപനം. പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ടീം നായകനുമായ റൊണാള്‍ഡോ 234 മത്സരങ്ങളില്‍നിന്ന് 146 ഗോളുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ പോര്‍ച്ചുഗലിന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
അടുത്ത നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പാണ് വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ റൊണാള്‍ഡോ വിരമിക്കല്‍ അറിയിച്ചത്. ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്‌സി ഇനി അടുത്ത തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്ന് താരം കുറിച്ചു.
കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയില്‍ നോര്‍വേയ്‌ക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പരിശീലക സംഘവുമായുള്ള അസ്വാരസ്യം രൂക്ഷമായത്. മത്സരം 2-1ന് പോര്‍ച്ചുഗല്‍ ജയിച്ചെങ്കിലും അവസാന വിസില്‍ മുഴങ്ങിയ ഉടന്‍ റൊണാള്‍ഡോ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഓസ്ലോയില്‍ മത്സരം കാണാനെത്തിയ ആരാധകരെ സഹതാരങ്ങള്‍ക്കൊപ്പം അഭിവാദ്യം ചെയ്യാനും താരം നിന്നില്ല. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ക്യാംപ് വിട്ടു. തുടര്‍ന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ 30 ദിവസത്തെ സസ്‌പെന്‍ഷനും താരം നേരിട്ടിരുന്നു.
റൊണാള്‍ഡോയുടെ അന്താരാഷ്ട്ര വിരമിക്കലില്‍ ആദരവ് അര്‍പ്പിക്കാന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. താരത്തിന്റെ മഹത്തായ കരിയറിന് അര്‍ഹമായ ആദരവ് ഒരുക്കുമെന്നും ആരാധകര്‍ക്കും രാജ്യത്തിനും ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ അഭിനന്ദിക്കാനും ആഘോഷിക്കാനും അവസരമൊരുക്കുമെന്നും ഫെ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറും പോര്‍ച്ചുഗല്‍ ജഴ്‌സിയണിയാനുള്ള ഒരുക്കത്തിലാണ്. 16കാരനെ നവംബറിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ അണ്ടര്‍-17 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്ടര്‍-15, അണ്ടര്‍-16 തലങ്ങളിലും താരം പോര്‍ച്ചുഗലിനായി കളിച്ചിട്ടുണ്ട്.
ദേശീയ ടീമിനോട് വിടപറഞ്ഞെങ്കിലും ക്ലബ് ഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ യാത്ര തുടരുകയാണ്. കരിയറില്‍ 1,000 ഗോളുകള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പും താരം തുടരുന്നു. 'ഇതിഹാസം' എന്ന ഒറ്റവാക്കിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ റൊണാള്‍ഡോയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ചത്.
Related News