അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലുണ്ടായ കുത്തേറ്റുള്ള ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കോര്‍പ്പറല്‍ ജവാദ് അല്‍ സലെയ്ത ആണ് കൊല്ലപ്പെട്ടതെന്ന് ജോര്‍ദാന്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭീകരവാദിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മാനിലെ പ്രധാന തെരുവുകളിലൊന്നായ മദീന സ്ട്രീറ്റില്‍ വെച്ചാണ് ദാരുണമായ സംഭവം നടന്നെതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'പെട്ര' റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ പക്കല്‍ നിന്നും രണ്ട് കത്തികള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.
സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
Related News