l o a d i n g

ഗൾഫ്

ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Thumbnail

ഷാരിഖ്

Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2026

ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് നന്മണ്ട കൂളിപ്പൊയില്‍ തണ്ടിക്കുന്നുമ്മല്‍ രമീഷ്‌കുമാര്‍ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ ഷാര്‍ജ മസ്ജിദിന് സമീപമായിരുന്നു അപകടം. ഉമ്മുല്‍ഖുവൈനിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരായ ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് രമീഷ് കുമാറിനെ മരണം കവര്‍ന്നത്. പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റായ ദൃശ്യ (ചീക്കിലോട്) ആണ് ഭാര്യ. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്.

നിലവില്‍ മൃതദേഹങ്ങള്‍ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Latest News

 ജോര്‍ദാന്‍ തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; അക്രമി പിടിയില്‍
ജോര്‍ദാന്‍ തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; അക്രമി പിടിയില്‍
November 5, 2026
യൂറോപ്പില്‍  വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
November 5, 2026
 ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
November 5, 2026
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
November 5, 2026
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026