l o a d i n g

വേള്‍ഡ്

യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2026


പാരീസ്: യൂറോപ്പില്‍ വ്യാഴാഴ്ച വിവിധ എയര്‍ലൈന്‍സിന്റെ നിരവധി യാത്രാ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഭൂരിഭാഗം വിമാനങ്ങളും അടിയന്തരമായി വഴിതിരിച്ചുവിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി യൂറോപ്യന്‍ വ്യോമമേഖലയില്‍ സമാനമായ രീതിയില്‍ വ്യാജ ബോംബ് സന്ദേശങ്ങള്‍ തുടര്‍ച്ചയായി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

ഡബ്ലിനില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട എയര്‍ ലിംഗസ് വിമാനത്തിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. പാരീസിന് സമീപമെത്തിയപ്പോള്‍ പെട്ടെന്ന് ഗതിമാറ്റിയ വിമാനം ഫ്രാന്‍സിലെ നോര്‍മണ്ടിയിലുള്ള ഇവ്രോ സൈനിക വ്യോമതാവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 151 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൈനിക ബോംബ് നിര്‍വീര്യകരണ സംഘം വിമാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

വാര്‍സോയില്‍ നിന്ന് ബ്രസല്‍സിലേക്ക് സര്‍വീസ് നടത്തിയ ലോട്ട് പോളിഷ് എയര്‍ലൈന്‍സ് വിമാനത്തിനും സംശയാസ്പദമായ സന്ദേശം ലഭിച്ചു. തുടര്‍ന്ന് വിമാനം ബ്രസല്‍സ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതിനുപുറമെ ഹെല്‍സിങ്കിയില്‍ നിന്ന് റോമിലേക്ക് പോയ ഫിന്‍എയര്‍ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ എത്തിച്ചത്. മിലാനില്‍ നിന്ന് റോമിലേക്ക് പുറപ്പെട്ട മറ്റൊരു വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ബോംബ് ഭീഷണിയെ തുടര്‍ന്ന് നാല് വിമാനങ്ങള്‍ പ്രാഗ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതായി ചെക്ക് റിപ്പബ്ലിക് പോലീസും അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, വിസ് എയര്‍, റയാന്‍ എയര്‍ തുടങ്ങിയ സര്‍വീസുകള്‍ക്ക് നേരെയും വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിരുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സുരക്ഷാ ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യോമമേഖലയെ ആശങ്കയിലാഴ്ത്തി ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

 ജോര്‍ദാന്‍ തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; അക്രമി പിടിയില്‍
ജോര്‍ദാന്‍ തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തേറ്റ് മരിച്ചു; അക്രമി പിടിയില്‍
November 5, 2026
യൂറോപ്പില്‍  വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
യൂറോപ്പില്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി പരമ്പര; യാത്രക്കാരെ സുരക്ഷിതമായി ഇറക്കി, അന്വേഷണം ശക്തം
November 5, 2026
 ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
November 5, 2026
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
അപ്രതീക്ഷിത വിടവാങ്ങല്‍, മകന്‍ അണ്ടര്‍-17 പോര്‍ചുഗല്‍ ടീമില്‍
November 5, 2026
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
ചെങ്കുപ്പായമഴിച്ച് ക്രിസ്റ്റ്യാനോ, വിവാദഛായയില്‍ വിട
November 5, 2026
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി: ജിസാൻ-സബിയ ഏരിയ അംഗത്വ കാമ്പയിൻ ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു
November 5, 2026
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
സൗദി-സിറിയന്‍ ഉച്ചകോടി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ റിയാദില്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
November 5, 2026
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
ഐക്യവും സംഘബോധവും അനിവാര്യം: ശൈഖുനാ വി.എം. അബ്ദുള്ള മൗലവി
November 5, 2026
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
ട്രംപിന് തിരിച്ചടി, മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ നിര്‍ണായകമോ?
November 5, 2026
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
സൗദി അറേബ്യയില്‍ വനിതാ സംരംഭകത്വത്തില്‍ വന്‍ മുന്നേറ്റം: ബിസിനസ് സ്ഥാപനങ്ങളുടെ എണ്ണം 7.29 ലക്ഷമായി ഉയര്‍ന്നു
November 5, 2026