l o a d i n g

ഗൾഫ്

ഇറാനെ തരിപ്പണമാക്കുമെന്ന് ട്രംപ്, യുദ്ധക്കുറ്റമെന്ന് വിമര്‍ശനം

Thumbnail
Publisher By     Staff Reporter
November 6, 2026


വാഷിങ്ടണ്‍: കാല്‍ നൂറ്റാണ്ട് വരെയെങ്കിലും പുനര്‍നിര്‍മിക്കാനാവാത്ത വിധത്തില്‍ ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങളും തകര്‍ക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതെക്കുറിച്ച് ഉടന്‍ ലോകം അറിയും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാനെ പൂര്‍ണമായി തകര്‍ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ ചിലപ്പോള്‍ അതിന് നിര്‍ബന്ധിതനായേക്കാമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുതിയ ഭീഷണി. സൈനികനടപടികള്‍ തുടരുമോ എന്ന കാര്യത്തില്‍ വാഷിങ്ടണിന്റെ നിലപാട് വ്യക്തമല്ല.
ട്രംപിന്റെ പ്രസ്താവനയെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം യാസ്മിന്‍ അന്‍സാരി രൂക്ഷമായി പ്രതികരിച്ചു. ഒമ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ നശിപ്പിക്കുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റമാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു.
ട്രംപിന്റെ 'അവിവേകപൂര്‍ണമായ യുദ്ധം' അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ക്ക് വീണ്ടും ഭൂരിപക്ഷം ലഭിക്കുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും 'ഇനി മതിയാക്കണം' എന്നും അന്‍സാരി പറഞ്ഞു.
2026ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. തിരഞ്ഞെടുപ്പിനു ശേഷം യുദ്ധം അവസാനിക്കുമെന്ന് നേരത്തേ ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ മുന്നറിയിപ്പ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തുന്നു.
ആണവ വിഷയത്തില്‍ പുതിയ നിര്‍ദേശം ഇറാന്‍ ഖത്തര്‍ മധ്യസ്ഥര്‍ വഴി അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷിങ്ടണ്‍ നിര്‍ദേശം പരിശോധിച്ചുവരികയാണെന്നും ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതിനായി ടെഹ്‌റാന്‍ കാത്തിരിക്കുകയാണെന്നുമാണ് വിവരം. നിര്‍ദേശത്തിന്റെ വിശദാംശങ്ങളോ ഏഴ് ആവശ്യങ്ങളുടെ ഉള്ളടക്കമോ സംബന്ധിച്ച് കൂടുതല്‍ വ്യക്തത പുറത്തുവന്നിട്ടില്ല.
അമേരിക്കയിലും ഇസ്രയേലിലും ആഭ്യന്തര വെല്ലുവിളികള്‍ വര്‍ധിക്കുകയാണെന്നും പശ്ചിമേഷ്യയെ മാറ്റിമറിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ തിരിച്ചടിയായെന്നും ഇറാന്റെ ബസിജ് കമാന്‍ഡര്‍ ഹുസൈന്‍ ത്വയ്യിബ് അവകാശപ്പെട്ടു.
ടെഹ്‌റാനില്‍ നടന്ന 19ാമത് അന്താരാഷ്ട്ര റെസിസ്റ്റന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ മാറ്റാനാണ് വാഷിങ്ടണ്‍ ശ്രമിച്ചതെന്നും എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കയ്ക്കുള്ളില്‍ത്തന്നെ പ്രകടമാകുകയാണെന്നും തയേബ് പറഞ്ഞു.
യുദ്ധത്തിനും സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കലാകാരന്മാര്‍ എന്നിവര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിലെ സൈനിക ഇടപെടലുകള്‍ക്കായി ചെലവഴിക്കുന്ന തുകയെക്കുറിച്ചും യുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ചും അമേരിക്കക്കാര്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ത്വയ്യിബ് പറഞ്ഞു.

Latest News

 സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ ഇ്ന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യത; നാളെ ജിദ്ദയിലും റാബിഗിലും ശക്തമായ മഴ മുന്നറിയിപ്പ്
November 6, 2026
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി
ടാക്‌സി, കാര്‍ റെന്റല്‍ വാഹനങ്ങളുടെ പ്രവര്‍ത്തന കാലാവധിയില്‍ 6 മാസം കൂടി ഇളവ് അനുവദിച്ച് സൗദി; കാലാവധി 2027 ജൂണ്‍ 30 വരെ നീട്ടി
November 6, 2026
 പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
പ്രവാസികളുടെ ദുരിതങ്ങളില്‍ കരുതലിന്റെ കൈനീട്ടി ഒഐസിസി റിയാദ്: ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ്ങിന് പുതിയ നേതൃത്വം
November 6, 2026
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
മധ്യപൂര്‍വേഷ്യന്‍ സമാധാനത്തിന് ഖത്തര്‍ വഴി നയതന്ത്ര നീക്കം: ട്രംപുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി; 7 നിബന്ധനകളുമായി ഇറാന്‍
November 6, 2026
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു
November 6, 2026
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
November 6, 2026
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
​കുഞ്ഞാൻ പൂക്കാട്ടിലിന് ജിദ്ദ ഒ.ഐ.സി.സി. മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ യാത്രയയപ്പ്
November 6, 2026
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് രൂപീകരിച്ചു; ആഷിക് മഞ്ചേരി പ്രസിഡന്റ്, ജംഷാദ് സെക്രട്ടറി, സഹീര്‍ ഓര്‍ഗനൈസര്‍
November 6, 2026
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്': മുസ്ലിം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് കൊടി ഉയരും
November 6, 2026
വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു
വൈദ്യുതി കരാര്‍: മുഖ്യമന്ത്രി ഒറ്റപ്പെടുന്നു
November 6, 2026