റിയാദ്: പ്രതിസന്ധികളില്‍ ഒറ്റപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസവും പിന്തുണയും ഉറപ്പാക്കാന്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ആന്‍ഡ് വെല്‍ഫെയര്‍ വിങ് രൂപീകരിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ആശുപത്രി അടിയന്തര സഹായം, ചികിത്സയുമായി ബന്ധപ്പെട്ട പിന്തുണ, യാത്രാഗതാഗത സഹായം എന്നിവയ്‌ക്കൊപ്പം പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശവും സഹായവും ലഭ്യമാക്കുകയാണ് വിങ്ങിന്റെ ലക്ഷ്യം. രോഗവും തൊഴില്‍ പ്രതിസന്ധിയും മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ ആശ്രയമില്ലാതെ കഴിയുന്നവര്‍ക്കും തുണയാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
സഹായം ആവശ്യമുള്ളവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അര്‍ഹരായവരിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നതിനാണ് മുന്‍ഗണന നല്‍കുക. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും സന്നദ്ധപ്രവര്‍ത്തകരുമായും സഹകരിച്ച് പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാനും പ്രവര്‍ത്തിക്കും. സഹായം തേടിയെത്തുന്നവരുടെ അന്തസ്സും സ്വകാര്യതയും മാനിച്ച്, അവരുടെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമായിരിക്കണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പുതിയ ഭാരവാഹികള്‍: ചെയര്‍മാന്‍: ഷിഹാബ് കൊട്ടുകാട്, വൈസ് ചെയര്‍മാന്‍: മുഹ്യിദ്ദീന്‍ ഹാജി മാള, ജനറല്‍ കണ്‍വീനര്‍: സൈഫ് കായംകുളം, ട്രഷറര്‍: സുരേഷ് ശങ്കര്‍, ചീഫ് കോര്‍ഡിനേറ്റര്‍: ഷംനാദ് കരുനാഗപ്പള്ളി, ജോയിന്റ് കണ്‍വീനര്‍മാര്‍: അബ്ദുല്‍ ഖാദര്‍ മോച്ചേരി, അന്‍സാര്‍ നെയ്തല്ലൂര്‍, മറ്റ് ചുമതലകള്‍:
ഹോസ്പിറ്റല്‍ എമര്‍ജന്‍സി കോര്‍ഡിനേറ്റര്‍മാര്‍: ജോസഫ് പുത്തന്‍തറ, മൃദുല വിനേഷ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോര്‍ഡിനേറ്റര്‍: അഖിനാസ് കരുനാഗപ്പള്ളി, മീഡിയ കോര്‍ഡിനേറ്റര്‍: ഷിബു ഉസ്മാന്‍, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍: ജിബിന്‍ സമദ് കൊച്ചി, സൈനുദ്ദീന്‍ പാലക്കാട്, നിഷാദ് കാലിക്കറ്റ്, ഷാജഹാന്‍ പാണ്ട, നേവല്‍ ഗുരുവായൂര്‍.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
Related News