l o a d i n g

സാംസ്കാരികം

സിനിമയുമായി വീണ്ടും ജിദ്ദയിലെ കലാകാരന്മാര്‍, 'ആലയം' റിലീസ് ചെയ്തു

Thumbnail
Publisher By     Staff Reporter
November 7, 2026

ജിദ്ദ: ജിദ്ദയിലെ കലാകാരന്മാര്‍ അണിനിരന്ന മറ്റൊരു ഹ്രസ്വചിത്രംകൂടി പ്രേക്ഷകരിലേക്ക്. സ്ത്രീസുരക്ഷയുടെയും ശാക്തീകരണത്തിന്റേയും പ്രാധാന്യം വിളിച്ചോതുന്ന 'ആലയം' എന്ന ഏഴു മിനിറ്റ് സിനിമയുടെ റിലീസിംഗും ആസ്വാദനവും ജിദ്ദയിലെ സാംസ്‌കാരിക സദസ്സിന്റെ സാന്നിധ്യത്തില്‍ നടന്നു.

അലി അരീക്കത്ത് സംവിധാനം ചെയ്ത ഹ്രസ്വസിനിമയുടെ നിര്‍മാണം മുക്കണ്ണി ക്രിയേഷന്‍സിന്റെ ബാനറില്‍ അബ്ദുല്ല മുക്കണ്ണിയാണ്. റെമി പി.ആര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നിര്‍മിതബുദ്ധി സാധ്യതകളും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. അഭിനേതാക്കളായും സാങ്കേതിക പ്രവര്‍ത്തകരായും ജിദ്ദയിലെ നിരവധി കലാകാരന്മാര്‍ ചിത്രത്തിന്റെ ഭാഗമായി.


ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും അവരുടെ പ്രതിരോധവും ചര്‍ച്ച ചെയ്യുന്ന സിനിമ പുതിയ കാലത്തിന്റെ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതായി റിലീസിംഗ് നിര്‍വഹിച്ച ഡോ. ഇന്ദു ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരായ മുസാഫിര്‍, കബീര്‍ കൊണ്ടോട്ടി, എ.എം. സജിത്ത്, ജാഫറലി പാലക്കോട്, എഴുത്തുകാരി റജിയാ വീരന്‍, അധ്യാപിക പ്യാരി മിര്‍സ, സലീനാ മുസാഫിര്‍, ഹസ്സന്‍ കൊണ്ടോട്ടി, സോഫിയ സുനില്‍, അയ്യൂബ് മാസ്റ്റര്‍, സിമി അബ്ദുല്‍ ഖാദര്‍, മിര്‍സ ഷെരീഫ്, വാസു ഹംദാന്‍, സംവിധായകന്‍ മുഹ്സിന്‍ കാളികാവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

അഫ്സല്‍ നാറാണത്ത്, അദ്നു ഷബീര്‍, ബിജുരാജ് രാമന്തളി, അനീസ് ബാബു, സഹീര്‍ അബ്ദുല്‍ ഖാദര്‍, നജീബ് വെഞ്ഞാറമൂട്, സന്തോഷ് കലക്കാട്ട്, ആരാധ്യ ഷിനോജ്, ഹെലീന പ്രജീഷ് തോമസ്, ആശാ ലിസ മനോജ്, രമ്യനാഥ്, ഫാത്തിമ മുഹമ്മദ്, ഗുരു ജുത്ഗീന്ദ്ര നാഥ്, ശ്രീത അനില്‍കുമാര്‍, സുനിത പത്തുതറ, നാസര്‍ മമ്പുറം, അസൈന്‍ ഇല്ലിക്കല്‍, മുഹമ്മദ് ഷബീബ് തേളത്ത്, ജമാല്‍ നാസര്‍, ഷംസു പാറല്‍, റെമി പി.ആര്‍, അബ്ദുള്ള മുക്കണ്ണി, അലി അരിക്കത്ത് എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. റെമി പി.ആറും നജീബ് വെഞ്ഞാറമൂടും അവതാരകരായി. അബ്ദുള്ള മുക്കണ്ണി നന്ദി രേഖപ്പെടുത്തി. ആലയം യൂ ട്യൂബില്‍ ലഭ്യമാണെന്ന് നിര്‍മാതാവ് അബ്ദുല്ല മുക്കണ്ണി അറിയിച്ചു. (https://www.youtube.com/watch?v=krznTLRx1Cc)

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026