ജിദ്ദ: ഇരുപതാം വാര്‍ഷികാഘോഷ നിറവില്‍ ജിദ്ദയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കൊണ്ടോട്ടി സെന്റര്‍. കലാ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് മായാത്ത അടയാളങ്ങള്‍ സൃഷ്ടിച്ച സംഘടനയുടെ വാര്‍ഷികം 'മഹോത്സവം 2026' പ്രൌഢസദസ്സിന് മുന്നില്‍ അരങ്ങേറി. ജിദ്ദ ബാഗ്ദാദിയ ലുലുവില്‍ സംഘടിപ്പിച്ച പരിപാടി കലാ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമ്പന്നമായി. ഒരു വര്‍ഷമായി തുടരുന്ന വലുതും ചെറുതുമായ നിരവധി പരിപാടികളുടെ സമാപനം കുറിച്ചാണ് മഹോത്സവം അരങ്ങേറിയത്.
പ്രവാസി മലയാളികളുടെ ഒത്തുചേരലുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കുള്ള വഴി തുറക്കലാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഒരുമ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി പറഞ്ഞു.
പ്രവാസലോകത്തെ ചെറുതും വലുതുമായ കൂട്ടായ്മകളുടെയെല്ലാം ലക്ഷ്യം ആശയറ്റുപോയവരുടെ കണ്ണീരൊപ്പലാണ്. സമൂഹത്തിന്റെ നന്മക്കും ഐക്യത്തിനും ഇത്തരം പരിപാടികള്‍ ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് മൊയ്തീന്‍ കോയ കടവണ്ടി അധ്യക്ഷത വഹിച്ചു. സലീം മധുവായി കൊണ്ടോട്ടി സെന്ററിന്റെ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനം സദസിന് പരിചയപെടുത്തി. മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍ ആശംസ നേര്‍ന്നു.
ബാഡ്മിന്റന്‍ രംഗത്ത് സൗദിയില്‍ നിരവധി മത്സരങ്ങളില്‍ വിജയകിരീടം ചൂടിയ ആമിന റിഹാം കൊമ്മേരിക്കുള്ള പുരസ്‌കാരം കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ വനിതാ വിഭാഗം കണ്‍വീനര്‍ ഡോ. റഷീദ സമ്മാനിച്ചു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ മികച്ച സംഘാടനത്തിനുള്ള പുരസ്‌കാരം ഹസ്സന്‍ കൊണ്ടോട്ടിക്ക് കിസ് വ കമ്പനി വെസ്റ്റേണ്‍ റീജിനല്‍ മാനേജര്‍ കെ.എം അനസ് നല്‍കി. റെസ്റ്റോറന്റ് ബിസിനസ് രംഗത്ത് വിജയകൊടി നാട്ടിയ കെ.കെ.സി സലാമിന് റീഗള്‍ ആന്റ് ഡേ ടു ഡേ ഡയറക്ടര്‍ മുജീബ് പുരസ്‌കാരം നല്‍കി ആദരിച്ചു.
സ്ഥാപക നേതാക്കളായ സലിം മധുവായി, കുഞ്ഞു കടവണ്ടി, എ.ടി. ബാവ തങ്ങള്‍ എന്നിവരെ ഹസ്സന്‍ കൊണ്ടോട്ടി ആദരിച്ചു. പട്ടുറുമാല്‍ ജേതാവ് അസ്ന നിസാം, നൂഹ് ബീമാപള്ളി, സോഫിയ സുനില്‍, അഷ്റഫ് വലിയോറ, കരിം മാവൂര്‍, സലീം മധുവായി, റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. സുവിജ വിജയന്‍ അവതാരകയായിരുന്നു.
റഹ്‌മത്ത് അലി എരത്തിക്കല്‍ സ്വാഗതവും എ.ടി ബാവ തങ്ങള്‍ നന്ദിയും പറഞ്ഞു. അഷ്റഫ് കൊട്ടേല്‍സ്, ഷാലു വാഴയൂര്‍, ഇസ്മായില്‍ നെടിയിരുപ്പ്, കബീര്‍ നീറാട്, ഇര്‍ഷാദ് കളത്തിങ്ങല്‍, ജംഷി കടവണ്ടി, പി.സി അബൂബക്കര്‍, കബീര്‍ തുറക്കല്‍, സലീം നാണി, ഷംസു പള്ളത്തില്‍, റഫീഖ് മധുവായി, നൗഷാദ് ആലങ്ങാടന്‍, നംഷീര്‍, ബഷീര്‍ കൊമ്മേരി, മായിന്‍ കുമ്മാളി, എ.ടി നസ്റു തങ്ങള്‍, റഹീസ് ചേനങ്ങാടന്‍, എ.ടി റഫീഖലി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.