റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഹൂതി ഭീകരര്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന പ്രതിരോധിച്ചു.
ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനായി റിയാദ്, നജ്‌റാന്‍ മേഖലകളില്‍ ദേശീയ അടിയന്തര മുന്‍കരുതല്‍ പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, മിസൈലുകള്‍ തകര്‍ത്തതോടെ റിയാദ്, നജ്‌റാന്‍ മേഖലകളിലെ അപകടസാധ്യത പൂര്‍ണ്ണമായും ഒഴിവായതായി സിവില്‍ ഡിഫന്‍സ് പിന്നീട് ഔദ്യോഗികമായി അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിനായി സിവില്‍ ഡിഫന്‍സ് നല്‍കുന്ന നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Related News