l o a d i n g

ഗൾഫ്

ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2026

ജിദ്ദ: 'മക്കയില്‍ നിന്ന് ലോകത്തിലേക്ക്' എന്ന പ്രമേയത്തില്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറാം പതിപ്പ് ഹജ്ജ് കോണ്‍ഫറന്‍സ് & എക്സിബിഷന് (ഹജ്ജ് കോണ്‍ഫെക്സ് 2026) ജിദ്ദ സൂപ്പര്‍ഡോമില്‍ ഉജ്ജ്വല തുടക്കമായി. സല്‍മാന്‍ രാജാവിന്റെ പ്രത്യേക രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന മേള നവംബര്‍ 8 മുതല്‍ 11 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അല്ലാഹുവിന്റെ അതിഥികളായെത്തുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതുമായ വിവിധ വിഷയങ്ങളിലാണ് ഉദ്ഘാടന ദിനമായ നവംബര്‍ 8 ഞായറാഴ്ച പ്രമുഖ വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുത്ത ശില്‍പ്പശാലകള്‍ നടന്നത്.

'തീർത്ഥാടകരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കൽ: സേവന ലളിതവൽക്കരണം, ബോധവൽക്കരണം, പ്രതിസന്ധി നിർവ്വഹണം', മക്കയുടെ സ്സെന്റ് ഐഡന്റിറ്റി: തീർത്ഥാടകരുടെ അനുഭവേദ്യമായ ഒരു പുതിയ തലമുറ', 'ഹജ്ജ്-ഉംറ പ്രവർത്തന സംവിധാനങ്ങളിലെ സ്ഥാപനപരവും പ്രവർത്തനപരവുമായ മികവ്', 'ഹജ്ജ്: ഒരു അസാധാരണ യാത്ര' 'തീർത്ഥാടകരുടെ ഡിജിറ്റൽ യാത്ര' 'തീർത്ഥാടകരുടെ സുരക്ഷിതമായ ഡിജിറ്റൽ യാത്ര'
'ഹജ്ജ്-ഉംറ മേഖലയിലെ സംരംഭകത്വം: അവസരങ്ങളും വെല്ലുവിളികളും' തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകളും അവതരണങ്ങളും നടന്നു.

സൗദി വിഷന്‍ 2030 ലക്ഷ്യമിടുന്ന രീതിയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 500-ലധികം സ്ഥാപനങ്ങളുമാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026