l o a d i n g

ഗൾഫ്

ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2026


ജിദ്ദ: പ്രമുഖ മുസ്ലിം ടെക്നോളജി ബ്രാന്‍ഡായ ഐ-കിബ്ല, ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ആറാമത് ഹജ്ജ് എക്സിബിഷനില്‍ പുതിയ സ്മാര്‍ട്ട് ഉപകരണ നിര പുറത്തിറക്കി. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും തവാഫ്, സഅ്‌യ് തുടങ്ങിയ കര്‍മ്മങ്ങള്‍ എളുപ്പത്തില്‍ നിര്‍വ്വഹിക്കുന്നതിനുമായി 'ഹജ്ജ്ബാന്‍ഡ് 2' , സ്മാര്‍ട്ട് റിസ്റ്റ് ബാന്‍ഡ്, 'മക്ക മെമ്മോ' ഡിജിറ്റല്‍ കാര്‍ഡ്, 'ദിക്ര്‍ സ്മാര്‍ട്ട് റിംഗ്' എന്നിവയാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന എക്സിബിഷനില്‍ 'വിശ്വാസവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള' ഉല്‍പന്നങ്ങളാണ് ഐ-കിബ്ള അവതരിപ്പിച്ചിരിക്കുന്നത്.

ഹജ്ജ്ബാന്‍ഡ് 2: തീര്‍ത്ഥാടകരുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കാനും, തവാഫ്-സഈ ചുറ്റലുകള്‍ കൃത്യമായി സ്വയം എണ്ണാനും, തമ്പുകളിലേക്ക് തിരികെയെത്താനുള്ള വഴികാട്ടാനും ഈ സ്മാര്‍ട്ട് റിസ്റ്റ് ബാന്‍ഡിന് സാധിക്കും. ഇതിന്റെ ബാറ്ററി ഒറ്റ ചാര്‍ജില്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും.

മക്ക മെമ്മോ: തീര്‍ത്ഥാടകരുടെ വ്യക്തിഗത വിവരങ്ങളും ഗ്രൂപ്പ് വിവരങ്ങളും സൂക്ഷിക്കുന്നതിനൊപ്പം ഹജ്ജ് കര്‍മ്മങ്ങളുടെ ഗൈഡായും ഓര്‍മ്മക്കുറിപ്പായും ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കാര്‍ഡാണിത്.

ദിക്ര്‍ സ്മാര്‍ട്ട് റിംഗ്: ഖിബ്ല ദിശ കൃത്യമായി കാണിക്കുന്ന ആദ്യ സ്മാര്‍ട്ട് മോതിരമായ 'ജൂദ് 3' ഉള്‍പ്പെടെയുള്ളവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. തസ്ബീഹ് എണ്ണാനും നമസ്‌കാര സമയങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ഇത് സഹായിക്കും.

വിഷന്‍ 2030-ന്റെ ഭാഗമായി പ്രതിവര്‍ഷം മൂന്ന് കോടി ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യമിടുന്ന സൗദി അറേബ്യയില്‍, തീര്‍ത്ഥാടകരുടെ സേവനം കൂടുതല്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഐ-കിബ്ല ഇത്തരം സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നത്. ജിദ്ദ സൂപ്പര്‍ഡോമിലെ ഹാള്‍ 2-ല്‍ പൊതുജനങ്ങള്‍ക്കായി ഇവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026