l o a d i n g

കായികം

ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം

-നാല് വനിതാ സീറ്റുകളിലേക്ക് ആറുപേര്‍ മത്സരരംഗത്ത്

Thumbnail
Publisher By     Staff Reporter
November 8, 2026


ചെന്നൈ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖ മലയാളി ഒളിംപ്യന്മാരായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും തമ്മില്‍ മത്സരം. മത്സരത്തിന് മുന്നോടിയായി പ്രമുഖ കായികതാരങ്ങളായ ഗഗന്‍ നാരംഗ്, വിജേന്ദര്‍ സിങ്, യോഗേശ്വര്‍ ദത്ത്, മുന്‍ ടേബിള്‍ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് (എസ്.ഒ.എം) വിഭാഗത്തിലെ നാല് പുരുഷ സ്ഥാനങ്ങളിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് നാലുപേരുടെയും വിജയം ഉറപ്പായത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പുരുഷ വിഭാഗം തെരഞ്ഞെടുപ്പ് ഇതോടെ ഒഴിവായി.
അതേസമയം, നാല് വനിതാ എസ്.ഒ.എം സ്ഥാനങ്ങളിലേക്ക് ആറുപേര്‍ മത്സരരംഗത്തുണ്ട്. നിലവിലെ ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ, ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍, ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജു ബോബി ജോര്‍ജ്, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ അമ്പെയ്ത്ത് താരം ഡോള ബാനര്‍ജി, ബാസ്‌കറ്റ്‌ബോള്‍ താരം അനിത പോള്‍ ദുരൈ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. നാളെ ഓണ്‍ലൈനായാണ് തെരഞ്ഞെടുപ്പ് നടക്കുക.
നവംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. പുരുഷ വിഭാഗത്തില്‍ പത്രിക പിന്‍വലിച്ചവരില്‍ ലോക അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റ് ആദില്‍ സുമരിവാല, ടേബിള്‍ ടെന്നിസ് ഇതിഹാസം അജന്ത ശരത് കമല്‍, മുന്‍ ബാഡ്മിന്റണ്‍ താരം ബി. സായി പ്രണീത്, ഭാരോദ്വഹന താരം സതീഷ് കുമാര്‍ ശിവലിംഗം, മുന്‍ ഷൂട്ടര്‍മാരായ രഞ്ജന്‍ സോധി, മന്‍ഷേര്‍ സിങ്, മുറാദ് അലി ഖാന്‍, ഒളിമ്പിക് ഹോക്കി സ്വര്‍ണ മെഡല്‍ ജേതാവ് സുരീന്ദര്‍ സിങ് ഷോക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
വനിതാ വിഭാഗത്തില്‍ മുന്‍ സ്പ്രിന്റര്‍ അശ്വിനി നാച്ചപ്പ, അമ്പെയ്ത്ത് താരം ചെക്രോവോലു സ്വൂറോ, ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, ഭാരോദ്വഹന താരം നീലം സെറ്റി ലക്ഷ്മി, കനോയിങ് താരം റജീന കിറോ എന്നിവരും പത്രിക പിന്‍വലിച്ചു.
ചില സ്ഥാനാര്‍ഥികള്‍ കായിക മന്ത്രാലയത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പിന്മാറിയതെന്ന് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ മുന്‍ ദേശീയ കണ്‍വീനര്‍ ബി.വി.പി. റാവു ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സര്‍ക്കാരിന് യാതൊരു ഇടപെടലുമില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
നാല് പുരുഷന്മാരും നാല് വനിതകളും ഉള്‍പ്പെടുന്ന എട്ട് എസ്.ഒ.എം അംഗങ്ങള്‍ ഐ.ഒ.എ ജനറല്‍ അസംബ്ലിയില്‍ അംഗങ്ങളാകും. ഇവര്‍ക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മത്സരിക്കാനും അര്‍ഹതയുണ്ടാകും. എസ്.ഒ.എം വിഭാഗത്തില്‍നിന്ന് ഒരു പുരുഷനും ഒരു വനിതയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കും തിരഞ്ഞെടുക്കപ്പെടും. ഐ.ഒ.എയുടെ ഭാവി ഭരണനേതൃത്വം നിര്‍ണയിക്കുന്നതില്‍ ഈ തെരഞ്ഞെടുപ്പിന് നിര്‍ണായക പ്രാധാന്യമുണ്ട്.

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026