ജിദ്ദ: കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പഴയപടി നിലനിര്‍ത്തണമെന്നും വിമാന ടിക്കറ്റ് നിരക്ക വര്‍ധനവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശാശ്വതമായ ഇടപെടല്‍ ഉണ്ടാവണമെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകസമിതി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
റഹ്മത്ത് അലി എരഞ്ഞിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ചെയര്മാന് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.എം.സി.സി. സുരക്ഷാ പദ്ധതിയിലേക്ക് മണ്ഡലം ചെയര്മാന് കെ.പി. അബ്ദുറഹ്മാന് വലിയപറമ്പിനെ ചേര്‍ത്തു കൊണ്ട് അംഗത്വ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുഹമ്മദ് കുട്ടി മുണ്ടകുളം, മുഷ്താഖ് മധുവായി, കെ.കെ. ഫൈറൂസ്, കബീര്‍ നീറാട്, കോയകുട്ടി പുളിക്കല്‍, നൗഷാദ് ആലങ്ങാടന്‍, അബ്ദുല്‍ സലാം പുരന്പറമ്പില് എന്നിവര്‍ പ്രസംഗിച്ചു. അന്‍വര്‍ വെട്ടുപ്പാറ സ്വാഗതവും ലത്തീഫ് പൊന്നാട് നന്ദിയും പറഞ്ഞു.
Related News