l o a d i n g

കായികം

ഹാര്‍ദിക്കിനെ കൈവിട്ട് മുംബൈ, പകരം യുവ ഇന്ത്യന്‍ താരം

Thumbnail
Publisher By     Staff Reporter
November 8, 2026


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ താരക്കൈമാറ്റത്തിന് ഒരുങ്ങി മുംബൈ ഇന്ത്യന്‍സ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് കൈമാറി പകരം ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ടീമിലെത്തിക്കാനാണ് മുംബൈയുടെ നീക്കം. കൈമാറ്റം പൂര്‍ത്തിയായാല്‍ ഐ.പി.എല്‍ 2027ല്‍ മുംബൈയ്ക്ക് പുതിയ ക്യാപ്റ്റനുണ്ടാകും.
ഇരുടീമുകളും താരക്കൈമാറ്റത്തിനുള്ള താല്‍പര്യം ഐ.പി.എല്ലിനെ അറിയിച്ചിട്ടുണ്ട്. ഇനി ഹാര്‍ദിക്കിന്റെയും അര്‍ഷ്ദീപിന്റെയും രേഖാമൂലമുള്ള സമ്മതം ലഭിക്കണം. ഉടന്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ഇരു ഫ്രാഞ്ചൈസികളും അന്തിമ ചര്‍ച്ചകള്‍ നടത്തി കൈമാറ്റത്തിന് ഐ.പി.എല്ലിന്റെ ഔദ്യോഗിക അംഗീകാരം തേടും.
2026ലെ ഐ.പി.എല്ലിനുശേഷം ഹാര്‍ദിക്കും മുംബൈ മാനേജ്‌മെന്റും പലതവണ ചര്‍ച്ച നടത്തിയിരുന്നു. ടീമില്‍നിന്ന് വിട്ടയക്കണമെന്ന് ഹാര്‍ദിക് ആവശ്യപ്പെട്ടതായാണ് വിവരം. താരത്തിന് അനുയോജ്യമായ കൈമാറ്റസാധ്യതകള്‍ തേടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവൊഴികെയുള്ള മിക്ക ടീമുകളുമായും മുംബൈ ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ജസ്പ്രീത് ബുംറക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റൊരു ഇന്ത്യന്‍ പേസറെ ടീമിലെത്തിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അര്‍ഷ്ദീപിനെ ലക്ഷ്യമിട്ടത്. 2025ലെ മെഗാ താരലേലത്തില്‍ 12.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ട്രെന്റ് ബോള്‍ട്ടിന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ബോള്‍ട്ട് കളിച്ചത്. അര്‍ഷ്ദീപിന്റെ വരവ് മുംബൈയുടെ പേസ് നിരയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
2019ല്‍ പഞ്ചാബിലൂടെഐ.പി.എല്ലില്‍ അരങ്ങേറിയ അര്‍ഷ്ദീപ് ഇതുവരെ 96 മത്സരങ്ങളില്‍നിന്ന് 111 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 9.18 ആണ് ഇക്കോണമി നിരക്ക്. പഞ്ചാബിനുവേണ്ടി മാത്രം കളിച്ചിട്ടുള്ള താരം് മറ്റൊരു ഫ്രാഞ്ചൈസിയുടെ കുപ്പായത്തിലെത്തുന്നത് ആദ്യമായിരിക്കും.
2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈയിലെത്തിയ ഹാര്‍ദിക്കിനെ അന്ന് ക്യാപ്റ്റനാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. രോഹിത് ശര്‍മയെ മാറ്റിയാണ് ചുമതല നല്‍കിയത്. എന്നാല്‍ ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ 39 മത്സരങ്ങളില്‍ മുംബൈക്ക് 15 വിജയവും 24 തോല്‍വിയുമാണ് ലഭിച്ചത്. 2024ല്‍ അവസാന സ്ഥാനത്തായ ടീം 2025ല്‍ പ്ലേഓഫിലെത്തിയെങ്കിലും 2026ല്‍ വീണ്ടും നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കെ 31 മത്സരങ്ങളില്‍ 22 വിജയം നേടാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു.
ഐ.പി.എല്‍ 2027നു മുന്നോടിയായി പരിശീലകസംഘത്തിലും മുംബൈ മാറ്റം വരുത്തിയിട്ടുണ്ട്. കിറോണ്‍ പൊള്ളാര്‍ഡ് മുഖ്യപരിശീലകനായെത്തുമ്പോള്‍ റോബിന്‍ ഉത്തപ്പ ബാറ്റിങ് പരിശീലകനും മിച്ചല്‍ മക്ലെനഗന്‍ ബൗളിങ് പരിശീലകനുമാകും. ടി. ദിലീപാണ് ഫീല്‍ഡിങ് പരിശീലകന്‍.

Latest News

ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തി- സോണിയാഗാന്ധി
November 8, 2026
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ് ആറാം പതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം
November 8, 2026
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
ഹജ്കോണ്‍ഫെക്സ് 2026: തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ പുറത്തിറക്കി ഐ-കിബ്ല
November 8, 2026
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
ആക്രമണത്തില്‍ റിയാദിലെ അറാംകോ മന്ദിരത്തിന് കേടുപാടുകള്‍, ആര്‍ക്കും പരിക്കില്ല
November 8, 2026
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
ഐ.ഒ.എ ഇലക്ഷനില്‍ ഉഷ, അഞ്ജു മത്സരം
November 8, 2026
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
പ്രവാസഭൂമിയില്‍ സ്‌നേഹവസന്തം തീര്‍ത്ത് കൊണ്ടോട്ടി സെന്റര്‍; ഇരുപതിന്റെ നിറവില്‍ 'മഹോത്സവം'
November 8, 2026
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
റിയാദിലും നജ്‌റാനിലും ഹൂതി ആക്രമണശ്രമം വിഫലമാക്കി
November 8, 2026
ഇസ്രായേലില്‍ സര്‍ക്കാര്‍  രൂപീകരിക്കാന്‍ ഐസന്‍കോട്ട്
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട്
November 8, 2026
 'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
'സത്യം പറയുന്നത് അപകടകരം, വിയോജിപ്പുകളെ ഭരണകൂടം നേരിടുന്നു' -ശ്വേത ഭട്ട്; യൂത്ത് ലീഗ് സമ്മേളനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ സമാപനം
November 8, 2026
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണംസ -ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
November 8, 2026