ആലുവ: 117 വര്‍ഷം പിന്നിട്ട ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനായ - ആഷയുടെ രജത ജൂബിലി ആഘോഷങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യരെ ഐക്യപ്പെടുത്താനും യോജിപ്പിക്കാനും പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മക്ക് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേവലം പുസ്തകത്തിലുള്ളതു മാത്രം പഠിപ്പിക്കുന്ന സ്‌കൂളുകളെന്നും ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും വിജയകരമായി അതിജയിക്കാന്‍ കഴിയുന്നവരെ വാര്‍ത്തെടുക്കുന്നതാകണം വിദ്യാലയമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.ഒ.ജോണ്‍ അധ്യക്ഷത വഹിച്ചു. ആഷാ പ്രസിഡണ്ട് പി.എ. മഹ്ബൂബ് ആമുഖ പ്രഭാഷണം നടത്തി. ഹാരിസ് ബീരാന്‍ എം.പി. ലോഗോ പ്രകാശനം ചെയ്തു. ബെന്നി ബഹ്നാന്‍ എം.പി., അന്‍വര്‍ സാദത്ത് എം.എല്‍.എ , കോര്‍പ റേറ്റ് മാനേജര്‍ ഫാദര്‍ തോമസ് നങ്ങേലിമാലി, അസി. മാനേജര്‍ ഫാദര്‍ വര്‍ഗീസ് പാലാട്ടി,ഹെഡ് മിസ്ട്രസ് ജീബാ പൗലോസ്,തമ്പാന്‍ തോമസ് മുന്‍ എം.പി,സില്‍ വര്‍ജുബിലി കണ്‍വീനര്‍ ഇ.എ. ഷബീര്‍, ചിന്നന്‍ ടി. പൈനാടത്ത്, ജോയ്ആലുവ, ഫ്രാന്‍സിസ് മൂത്തേടന്‍, പി.ജെ. മോണ്‍സണ്‍ സംസാരിച്ചു.
നവതി പിന്നിട്ട എസ്.എന്‍. കമ്മത്ത്, ജോസ് കളത്തില്‍, ജോസഫ് വെളങ്ങാടന്‍, മുന്‍ കേരള ചീഫ് ജസ്റ്റീസ് എം.എം. പരീത് പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചിന്നന്‍ ടി. പൈനാടത്തിന്റെ ലഘുനാടകവും, അദ്ധ്യാപികരുടെയും വിദ്യാര്‍ത്ഥികളുടെയും ഫ്യൂഷന്‍ ഡാന്‍സും നടത്തി.
Related News