അൽ ഐൻ: മലപ്പുറം തിരുനാവായ എടക്കുളം വടക്കേ പല്ലാർ സ്വദേശി ചെരപ്പറമ്പിൽ സുബൈർ (ബാവുട്ടി - 41) അൽ ഐനിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ ചെരപ്പറമ്പിൽ ഉണ്ണീന്റെ മകനാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. അൽ ഐൻ അൽ ആമിറയിൽ (അൽ യഹർ) സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ: ഫർസാന. മകൻ: മുഹമ്മദ് സയാൻ.
മൃതദേഹം അൽ ഐൻ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ മെഡിക്കൽ സിറ്റി (ജിമി ഹോസ്പിറ്റൽ) മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് വടക്കേ പല്ലാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Related News