l o a d i n g

കേരള

റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍

Thumbnail
Publisher By     Staff Reporter
November 16, 2026



തിരുവനന്തപുരം: വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ചുവപ്പും കറുപ്പും നിറങ്ങളുടെ പരമ്പരാഗത ശൈലിക്ക് വിട നല്‍കി 'റോയല്‍ ബ്ലൂ' തീമില്‍ പുറത്തിറക്കിയ കേരള സര്‍ക്കാരിന്റെ 2027 ഔദ്യോഗിക കലണ്ടറിന് വിപണിയില്‍ അഭൂതപൂര്‍വ്വമായ സ്വീകാര്യത. ഒക്ടോബര്‍ 23-ന് വിപണിയിലെത്തിയ കലണ്ടര്‍, നവംബര്‍ 12 വരെയുള്ള രണ്ടാഴ്ചക്കുള്ളില്‍ 1,72,836 കോപ്പികളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം നാല് മാസം കൊണ്ട് വിറ്റഴിഞ്ഞ ആകെ കലണ്ടറുകളുടെ എണ്ണത്തെയാണ് ഇത്തവണ വെറും പതിനാല് ദിവസം കൊണ്ട് മറികടന്നത്. 40 രൂപ വിലയുള്ള കലണ്ടറിന് വന്‍ ഡിമാന്‍ഡ് തുടരുന്ന സാഹചര്യത്തില്‍, 10 ലക്ഷം കോപ്പികള്‍കൂടി പുതുതായി അച്ചടിക്കാന്‍ അച്ചടി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളായ 'മിഷന്‍ സമുദ്ര', 'ബ്ലൂ ഇക്കോണമി' എന്നിവ പ്രമേയമാക്കിയാണ് 2027-ലെ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രശസ്ത ബുക്ക് കവര്‍ ഡിസൈനര്‍ അരുണ്‍ ഗോകുല്‍ ഒരുക്കിയ കവര്‍ പേജില്‍ തെങ്ങുകള്‍ നിറഞ്ഞ തീരവും ശാന്തമായ നീലക്കടലുമാണുള്ളത്. 'സദ്ഭരണവും സഹാനുഭൂതിയും' എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യവും കലണ്ടറില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി നീല വസ്ത്രമണിഞ്ഞ് എത്തിയതും കലണ്ടറിന്റെ പ്രചാരത്തിന് മാറ്റുകൂട്ടി. തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷന്‍ വഴിയാണ് ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞത് (40,360 എണ്ണം). ജില്ലാ ഫോറം സ്റ്റോറുകളില്‍ എറണാകുളം ഒന്നാമതെത്തിയപ്പോള്‍ കോട്ടയം (16,396), തൃശൂര്‍ (14,001), പാലക്കാട് (13,117), കോഴിക്കോട് (12,665) എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.

2027 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 52 ഞായറാഴ്ചകളും 12 രണ്ടാം ശനിയാഴ്ചകളും 21 പൊതു അവധികളും ഉള്‍പ്പെടെ ആകെ 85 അവധി ദിനങ്ങളാണ് ലഭിക്കുന്നത്. ജനുവരി 2-ന് മന്നം ജയന്തിയോടെ ആരംഭിക്കുന്ന പൊതു അവധി പട്ടികയില്‍ റിപ്പബ്ലിക് ദിനം (ജനുവരി 26), മഹാശിവരാത്രി (മാര്‍ച്ച് 6), ഈദുല്‍ ഫിത്തര്‍ (മാര്‍ച്ച് 10), പെസഹ വ്യാഴം (മാര്‍ച്ച് 25), ദുഃഖവെള്ളി (മാര്‍ച്ച് 26), അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14), വിഷു (ഏപ്രില്‍ 15), മെയ് ദിനം (മെയ് 1), ബക്രീദ് (മെയ് 17), മുഹറം (ജൂണ്‍ 15), കര്‍ക്കിടക വാവ് (ഓഗസ്റ്റ് 2), ശ്രീകൃഷ്ണ ജയന്തി (ഓഗസ്റ്റ് 24), അയ്യങ്കാളി ജയന്തി (ഓഗസ്റ്റ് 28), മൂന്നാം ഓണം (സെപ്റ്റംബര്‍ 13), നാലാം ഓണം (സെപ്റ്റംബര്‍ 14), ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബര്‍ 15), ശ്രീനാരായണ ഗുരു സമാധി (സെപ്റ്റംബര്‍ 22), ഗാന്ധി ജയന്തി (ഒക്ടോബര്‍ 2), ദീപാവലി (ഒക്ടോബര്‍ 28), ക്രിസ്മസ് (ഡിസംബര്‍ 25) എന്നിവ ഉള്‍പ്പെടുന്നു. ഇതിനുപുറമെ ഈസ്റ്റര്‍ (മാര്‍ച്ച് 28), നബിദിനം (ഓഗസ്റ്റ് 14), സ്വാതന്ത്ര്യ ദിനം (ഓഗസ്റ്റ് 15), ഒന്നാം ഓണം (സെപ്റ്റംബര്‍ 11), തിരുവോണം (സെപ്റ്റംബര്‍ 12), മഹാനവമി (ഒക്ടോബര്‍ 9), വിജയദശമി (ഒക്ടോബര്‍ 10) എന്നീ ഏഴ് വിശേഷ ദിവസങ്ങള്‍ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമായാണ് വരുന്നത്. അയ്യ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 4), ആവണി അവിട്ടം (ഓഗസ്റ്റ് 17), വിശ്വകര്‍മ്മ ദിനം (സെപ്റ്റംബര്‍ 17) എന്നിവ നിയന്ത്രിത അവധികളായും, ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാര്‍ച്ച് 23-ന് ഹോളി അവധിയായും നിശ്ചയിച്ചിട്ടുണ്ട്.

സ്വകാര്യ കലണ്ടറുകളില്‍നിന്ന് വ്യത്യസ്തമായി വാണിജ്യ പരസ്യങ്ങള്‍ ഒട്ടും തന്നെയില്ലാത്തതും മികച്ച പേപ്പര്‍ ക്വാളിറ്റിയിലുള്ളതുമായ ഈ കലണ്ടറില്‍ ഇംഗ്ലീഷ് തീയതികള്‍ക്കൊപ്പം കൊല്ലവര്‍ഷം, ശകവര്‍ഷം, ഹിജ്റ വര്‍ഷം, നക്ഷത്രം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 10 കലണ്ടറുകള്‍ ഒന്നിച്ച് വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കുന്ന പ്രത്യേക ഓഫറും നിലവിലുണ്ട്; ഇതുവരെ 15,610 കലണ്ടറുകള്‍ ഇത്തരത്തില്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ജില്ലാ ഫോറം സ്റ്റോറുകള്‍, തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ് പബ്ലിക്കേഷന്‍ വിഭാഗം, മണ്ണന്തല, വാഴൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പ്രസ് വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ വഴി കലണ്ടര്‍ ലഭ്യമാണ്. ചന്ദ്രദര്‍ശനത്തിന് വിധേയമായി റമദാന്‍, ബക്രീദ്, മുഹറം അവധികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും, വന്‍ ഡിമാന്‍ഡ് കാരണം സ്റ്റോക്കുകള്‍ വേഗത്തില്‍ തീരുന്നതിനാല്‍ ആവശ്യക്കാര്‍ നേരത്തെ തന്നെ കലണ്ടര്‍ സ്വന്തമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Latest News

'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026
വന്ധ്യതാ ചികിത്സയില്‍ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി
വന്ധ്യതാ ചികിത്സയില്‍ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി
November 16, 2026
ഗഫൂര്‍ കൊയിലാണ്ടിക്ക് ഇസ്‌കാന്‍ മലയാളി അസോസിയേഷന്റെ ആദരം
ഗഫൂര്‍ കൊയിലാണ്ടിക്ക് ഇസ്‌കാന്‍ മലയാളി അസോസിയേഷന്റെ ആദരം
November 16, 2026
'ഇസ്രയേലി ജനാധിപത്യത്തിന് നെതന്യാഹു കടുത്ത ഭീഷണി; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാവില്ല': ഗാഡി ഐസന്‍കോട്ട്
'ഇസ്രയേലി ജനാധിപത്യത്തിന് നെതന്യാഹു കടുത്ത ഭീഷണി; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാവില്ല': ഗാഡി ഐസന്‍കോട്ട്
November 16, 2026
സുഖകരമായ കാലാവസ്ഥ ആസ്വദിക്കാന്‍ ജിദ്ദ കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; ശുചീകരണവും നിരീക്ഷണവും ശക്തമാക്കി നഗരസഭ
സുഖകരമായ കാലാവസ്ഥ ആസ്വദിക്കാന്‍ ജിദ്ദ കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; ശുചീകരണവും നിരീക്ഷണവും ശക്തമാക്കി നഗരസഭ
November 16, 2026
റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
November 16, 2026
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
November 16, 2026
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026