റിയാദ്: റോസാരിയോ ഗാറ്റണ്‍ ഫൗണ്ടേഷന്റെ സൗദി അറേബ്യയിലെ സ്ഥാനപതിയായി നിയമിതനായ സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊയിലാണ്ടിയെ ഇസ്‌കാന്‍ മലയാളി അസോസിയേഷന്‍ ആദരിച്ചു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്റെ പൊതുയോഗത്തിലാണ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത്.
റിയാദിലെ ഇസ്‌കാന്‍ മേഖലയിലെ മലയാളികളുടെ കൂട്ടായ്മയായ അസോസിയേഷന്റെ പൊതുയോഗത്തില്‍ നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ കൊയിലാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ വിവിധ സംഘടനാ പ്രതിനിധികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
മൃദുല വിനീഷ്, ഷാജി ജോര്‍ജ്, എം. മരയ്ക്കാര്‍, നുമേര്‍ ഒമാര്‍, ഷിബു ഉസ്മാന്‍, അസ്ബുള്ള തരകന്‍, വിനീഷ് വിജയന്‍, സനല്‍ കുമാര്‍, അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് സ്വാഗതവും രമേശ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Related News