l o a d i n g

കേരള

'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     Staff Reporter
November 16, 2026


മലപ്പുറം: വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും നിര്‍മ്മിത ബുദ്ധി (എ.ഐ.) ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൊണ്ടോട്ടിയുടെ ഭാവി വികസനം ലക്ഷ്യമാക്കി ടി.പി. അഷ്റഫലി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ റോസിയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കാനും സമാന സ്വഭാവമുള്ള അപേക്ഷകള്‍ ക്രോഡീകരിച്ച് സമയബന്ധിതമായി തീര്‍പ്പാക്കാനും എ.ഐ. ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണം സാധാരണക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടിയ ജനങ്ങള്‍ക്ക് ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ വഴി ഓഫീസുകളുടെ സേവനങ്ങള്‍ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സമഗ്രമായ മാറ്റങ്ങളാണ് യഥാര്‍ത്ഥ വികസനം. വിമാനത്താവളം സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടിക്ക് കയറ്റുമതി രംഗത്ത് വലിയ സാധ്യതകളാണുള്ളത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള പ്രാദേശിക ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തെ മലയാളി സമൂഹത്തിന് മുന്നിലെത്തിക്കാനും ചൈനീസ് മാതൃകയില്‍ വലിയ വിപണി കണ്ടെത്താനും സാധിക്കണം. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ഐ.ഇ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ക്ലേവിലൂടെ തയ്യാറാക്കുന്ന വികസന രേഖകള്‍ക്ക് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ.ഐ.ടി. മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജിലെ ബി.എസ്സി. എ.ഐ. ഓണേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന റൂറല്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷനായി. ടി.പി. അഷ്റഫലി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ യു.കെ. മമ്മദീശ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. മുഹമ്മദ് (മുതുവല്ലൂര്‍), കെ. ശിവന്‍ (ചീക്കോട്), പി.എ. നസീറ (പുളിക്കല്‍), ജസീന ആലുങ്ങല്‍ (ചെറുകാവ്), ആരിഫ കണ്ടംതൊടി (വാഴക്കാട്), അമിന കുമാരി (വാഴയൂര്‍), കെ.എസ്.ഐ.ഇ. ചെയര്‍മാന്‍ സി.കെ. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊണ്ടോട്ടിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ ഭാഗമായി കാര്‍ഷിക സമ്പദ്വ്യവസ്ഥ, വ്യവസായം-നൂതന സാങ്കേതികവിദ്യ, കായിക വികസനം, സ്റ്റാര്‍ട്ടപ്പുകള്‍, കല-സംസ്‌കാരം-പൈതൃകം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, പൊതുജനാരോഗ്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ജനപ്രതിനിധികള്‍ (സാമാജികര്‍), ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, സംരംഭകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി.

Latest News

'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
November 16, 2026
വന്ധ്യതാ ചികിത്സയില്‍ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി
വന്ധ്യതാ ചികിത്സയില്‍ ജനനിയുടെ വിജയഗാഥ: 100 കുഞ്ഞുങ്ങളുടെ സ്നേഹസംഗമം ശ്രദ്ധേയമായി
November 16, 2026
ഗഫൂര്‍ കൊയിലാണ്ടിക്ക് ഇസ്‌കാന്‍ മലയാളി അസോസിയേഷന്റെ ആദരം
ഗഫൂര്‍ കൊയിലാണ്ടിക്ക് ഇസ്‌കാന്‍ മലയാളി അസോസിയേഷന്റെ ആദരം
November 16, 2026
'ഇസ്രയേലി ജനാധിപത്യത്തിന് നെതന്യാഹു കടുത്ത ഭീഷണി; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാവില്ല': ഗാഡി ഐസന്‍കോട്ട്
'ഇസ്രയേലി ജനാധിപത്യത്തിന് നെതന്യാഹു കടുത്ത ഭീഷണി; ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനാവില്ല': ഗാഡി ഐസന്‍കോട്ട്
November 16, 2026
സുഖകരമായ കാലാവസ്ഥ ആസ്വദിക്കാന്‍ ജിദ്ദ കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; ശുചീകരണവും നിരീക്ഷണവും ശക്തമാക്കി നഗരസഭ
സുഖകരമായ കാലാവസ്ഥ ആസ്വദിക്കാന്‍ ജിദ്ദ കോര്‍ണിഷിലേക്കും പാര്‍ക്കുകളിലേക്കും ജനപ്രവാഹം; ശുചീകരണവും നിരീക്ഷണവും ശക്തമാക്കി നഗരസഭ
November 16, 2026
റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
റോയല്‍ ബ്ലൂ നിറത്തില്‍ സര്‍ക്കാര്‍ കലണ്ടറിന് പുതിയ മുഖം, റെക്കോര്‍ഡ് വില്‍പ്പന, രണ്ടാഴ്ചയില്‍ വിറ്റഴിഞ്ഞത് 1.73 ലക്ഷം കോപ്പികള്‍
November 16, 2026
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
സൗദി സൈനിക തലപ്പത്ത് സുപ്രധാന നിയമനങ്ങള്‍; ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ്
November 16, 2026
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
തുര്‍ക്കിക്ക് പുറത്ത് ആദ്യമായി 'എത്നോസ്പോര്‍ട്ട് പരമ്പരാഗത കായിക മേള'യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ റിയാദ് സീസണ്‍; 18 രാജ്യങ്ങള്‍ പങ്കെടുക്കും
November 16, 2026
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
നെഹ്റു സ്മരണയില്‍ റിയാദ് ഒ.ഐ.സി.സിയുടെ ശിശുദിനാഘോഷം; ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധനേടി
November 16, 2026
 ഡബ്ല്യു.എം.എഫ്  റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
ഡബ്ല്യു.എം.എഫ് റിയാദ് കൗണ്‍സില്‍ ഇന്റെര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്ന് തുടക്കമായി
November 16, 2026