l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികരുള്ള കപ്പലിന് നേരെ മിസൈല്‍ ആക്രമണം; 24 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരും സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി

Thumbnail
Publisher By     Staff Reporter
November 17, 2026


ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന എല്‍.പി.ജി ടാങ്കര്‍ കപ്പലിന് നേരെ തിങ്കളാഴ്ച മിസൈല്‍ ആക്രമണമുണ്ടായി. പനാമ പതാകയുള്ള 'താര ഗ്യാസ്' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ നാവികരുള്‍പ്പെടെ ആകെ 25 ജീവനക്കാരും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി കപ്പല്‍ മാനേജ്മെന്റ് കമ്പനിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സര്‍ബാനന്ദ സോനോവാള്‍ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ നാവികര്‍ സഞ്ചരിക്കുന്ന കപ്പലിന് നേരെ മേഖലയില്‍ ആക്രമണമുണ്ടാകുന്നത്.

നേരത്തെ നവംബര്‍ 11-ന് മിന സാഖറിന് സമീപം നങ്കൂരമിട്ടിരുന്ന ലൈബീരിയന്‍ പതാകയുള്ള 'എം.ടി ഡൊമിനിക്ക പ്രോസ്‌പെരിറ്റി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെയും ആക്രമണമുണ്ടായിരുന്നു. അന്ന് കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യന്‍ നാവികരുള്‍പ്പെടെ 22 ജീവനക്കാരെയും യു.എ.ഇ കോസ്റ്റ് ഗാര്‍ഡ് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ലോകത്തെ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്ന തന്ത്രപ്രധാനമായ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്.

Latest News

 ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
November 17, 2026
 ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
November 17, 2026
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
November 17, 2026
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
November 17, 2026
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
November 17, 2026
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
November 17, 2026
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 17, 2026
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
November 17, 2026
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
November 17, 2026
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
November 17, 2026