ചെന്നൈ: ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതോടെ എം.എസ് ധോണിയുടെ ഐതിഹാസിക പ്ലേയിംഗ് കരിയറിന് വിരാമമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിക്കറ്റിന് മുന്നിലും പിന്നിലും തുടക്കം മുതല്‍ ഉണ്ടായിരുന്ന ധോണി 19 വര്‍ഷത്തെ ഐ.പി.എല്‍ കരിയറാണ് അവസാനിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സി.എസ്.കെ) മെന്ററായി പുതിയ ദൗത്യം ഏറ്റെടുക്കും. 2027 ഐ.പി.എല്‍ സീസണിലാണ് ടീമിന്റെ മെന്ററായി ധോണി പ്രവര്‍ത്തിക്കുക. താരങ്ങളെ നിലനിര്‍ത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ചൊവ്വാഴ്ച ഫ്രാഞ്ചൈസി പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 16ന് ഗോവയിലാണ് താരലേലം.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിച്ച് ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിക്കണമെന്ന ആഗ്രഹം ധോണി നേരത്തേ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് 2026 സീസണില്‍ കളിക്കാതിരുന്ന താരം പ്രതീക്ഷിച്ച വിടവാങ്ങലിന് അവസരം ലഭിക്കാതെയാണ് കളിക്കാരന്റെ കുപ്പായം അഴിക്കുന്നത്.
ധോണിയുമായുള്ള ബന്ധം സി.എസ്.കെയുടെ ചരിത്രത്തിന്റെ ഭാഗമാണെന്ന് ടീം ഉടമ എന്‍. ശ്രീനിവാസന്‍ പറഞ്ഞു. 2008ല്‍ ആദ്യ ഐ.പി.എല്‍ താരലേലത്തില്‍ 15 ലക്ഷം ഡോളറിന് ധോണിയെ സ്വന്തമാക്കാന്‍ താന്‍ മുന്‍കൈയെടുത്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. ധോണി എന്നും സി.എസ്.കെയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈയിലെത്തിയ ധോണി, 17 സീസണുകളില്‍ ടീമിനായി കളിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ സി.എസ്.കെ വിലക്കിലായിരുന്നപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റിനുവേണ്ടിയാണ് കളിച്ചത്. ധോണിയുടെ നായകത്വത്തില്‍ ചെന്നൈ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും (2010, 2011, 2018, 2021, 2023) രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും (2010, 2014) നേടി. തുടര്‍ച്ചയായി രണ്ട് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയ ആദ്യ ടീമെന്ന നേട്ടവും ചെന്നൈ സ്വന്തമാക്കി.
ഐ.പി.എല്ലില്‍ 250ലേറെ മത്സരങ്ങള്‍ കളിച്ച ധോണി 5439 റണ്‍സാണ് നേടിയത്. 38.30 ആണ് ബാറ്റിങ് ശരാശരി; സ്‌െ്രെടക്ക് റേറ്റ് 137.45. 12 സീസണുകളില്‍ ചെന്നൈയെ നയിച്ച താരം 2022ല്‍ രവീന്ദ്ര ജഡേജയ്ക്ക് നായകസ്ഥാനം കൈമാറിയെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിനിടെ വീണ്ടും ചുമതലയേറ്റു. 2023ല്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചശേഷം 2024ല്‍ റുതുരാജ് ഗെയ്ക്‌വാദിന് നായകസ്ഥാനം കൈമാറി. 2025ല്‍ ഗെയ്ക്‌വാദിന് പരിക്കേറ്റതോടെ വീണ്ടും നായകസ്ഥാനത്തെത്തിയെങ്കിലും ചെന്നൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് 2020 ഓഗസ്റ്റില്‍ വിരമിച്ച ധോണി പിന്നീട് ഐ.പി.എല്ലില്‍ മാത്രമാണ് കളിച്ചിരുന്നത്. 45കാരനായ ധോണി ഒടുവില്‍ കളിക്കാരന്റെ കരിയറിനും വിരാമമിടുകയാണ്. സഹീര്‍ ഖാന്‍ മുഖ്യപരിശീലകനായും അല്‍ബി മോര്‍കല്‍, ഗാരെത് ബാറ്റി, ശ്രീധരന്‍ ശ്രീറാം എന്നിവര്‍ സഹപരിശീലകരായും എത്തുന്ന പുതിയ പരിശീലകസംഘത്തിനൊപ്പം ധോണിയുടെ മെന്റര്‍ ദൗത്യം സി.എസ്.കെയുടെ അടുത്ത അധ്യായത്തിന് തുടക്കമിടും
Related News