l o a d i n g

ഇന്ത്യ

ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും

Thumbnail
Publisher By     Staff Reporter
November 17, 2026


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലൈംഗികചുവയുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്‍സ്റ്റാഗ്രാമിന്റെ റെക്കമെന്‍ഡേഷന്‍ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതായി മെറ്റ പ്ലാറ്റ്ഫോംസ് അറിയിച്ചു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം. പൊതുസമാധാനം തകര്‍ക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ തടയുന്നതിനായി റെക്കമെന്‍ഡേഷന്‍ രീതികള്‍ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.

ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളിലാണ് പ്രധാനമായും ഈ മാറ്റങ്ങള്‍ ബാധകമാകുക. ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം, അവ ഉപയോക്താക്കളിലേക്ക് എത്തുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും കുറയ്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും, ഇപ്പോള്‍ റെക്കമെന്‍ഡ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെക്കുറിച്ച് ഇന്ത്യയിലെ ഉപയോക്താക്കള്‍ നല്‍കുന്ന പരാതികള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്നതും കൃത്രിമമായി നിര്‍മ്മിച്ചതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതുമായ ഉള്ളടക്കങ്ങള്‍ അമിതമായി പ്രചരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ റാങ്കിംഗ്-റെക്കമെന്‍ഡേഷന്‍ സംവിധാനങ്ങള്‍ അവലോകനം ചെയ്യണമെന്ന് ഒക്ടോബര്‍ പത്തിന് കേന്ദ്ര ഐ.ടി മന്ത്രാലയം മെറ്റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏകപക്ഷീയമായ ആശയങ്ങള്‍ മാത്രം ഉപയോക്താക്കളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശവുമായി ഈ മാറ്റങ്ങളെ നേരിട്ട് ബന്ധപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അല്‍ഗോരിതങ്ങളില്‍ മാറ്റം വരുത്തുന്ന രീതി മെറ്റ മുന്‍പും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനായി കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫേസ്ബുക്കിന്റെ കണ്ടന്റ് റാങ്കിംഗ് സംവിധാനത്തില്‍ കമ്പനി സമാനമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു.

Latest News

 ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
November 17, 2026
 ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
November 17, 2026
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
November 17, 2026
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
November 17, 2026
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
November 17, 2026
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
November 17, 2026
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 17, 2026
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
November 17, 2026
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
November 17, 2026
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
November 17, 2026