l o a d i n g

സാംസ്കാരികം

വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍

Thumbnail
Publisher By     ടി. സാലിം
November 17, 2026

കേരളത്തെ ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത് അതിന്റെ പ്രകൃതി ഭംഗിയാണെങ്കില്‍ കേരളത്തെ ദേശാടനപ്പക്ഷികളുടെ തീര്‍ഥാനടനാലയമാക്കി മാറ്റുന്നത് നമ്മുടെ കായലുകളും പുഴകളും പുല്‍ക്കാടുകളും മലമേടുകളും വനമേഖലയും തണ്ണീര്‍ത്തടങ്ങളുമൊക്കെയാണ്. പക്ഷി നിരീക്ഷകനും വന്യജീവി ഫോട്ടോഗ്രഫറുമെന്ന നിലയില്‍ യൗവനകാലം മുതല്‍ കേരളത്തിലെ പക്ഷികള്‍ക്കും പൂമ്പാറ്റകള്‍ക്കും തീര്‍ത്ഥാടന പക്ഷികള്‍ക്കും പിന്നാലെ ക്യാമറയുമായി സഞ്ചരിച്ച പ്രൊഫസര്‍ ഡോക്ടര്‍ ഖലീല്‍ ചൊവ്വ പക്ഷി നിരീക്ഷകര്‍ക്ക് സമ്മാനിക്കുന്ന അമൂല്യമായ സമ്മാനമാണ് 'വിംഗ്സ് ഓഫ് വണ്ടര്‍' (വിസ്മയച്ചിറകുകള്‍) എന്ന പുതിയ പുസ്തകം. കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങളില്‍ തീര്‍ത്ഥാടകരായി എത്തുന്ന 160ലേറെ പക്ഷി വര്‍ഗ്ഗങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരണങ്ങളാണ് ഈ പുസ്തകത്തെ സമ്പന്നമാക്കുന്നത്. പക്ഷികളുടെ പല പോസുകളിലുള്ള, പല ഘട്ടങ്ങളിലുള്ള മനോഹരമായ ചിത്രങ്ങള്‍ ഈ പുസ്തകത്തിന് പക്ഷിച്ചിറകുകള്‍ പോലെ നിറപ്പകിട്ടേകുന്നു. വികസനമെന്ന പേരില്‍ എല്ലാം ഉഴുതു മറിക്കുന്ന ഈ കാലത്ത് കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ ആഗോള പ്രാധാന്യം കൂടി ഈ പുസ്തകം അക്കാദമിക സമൂഹത്തിന്റെയും അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പക്ഷി നിരീക്ഷകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഫൊട്ടോഗ്രഫര്‍മാര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒക്കെ സൂക്ഷിച്ചുവയ്ക്കാവുന്ന അമൂല്യമായ കലക്ഷനായി മാറുന്നു 'വിംഗ്സ് ഓഫ് വണ്ടര്‍'.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ എണ്‍വയന്‍മെന്റല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് കോഴ്സ് ഡയറക്ടറും സര്‍ സെയ്ദ് കോളേജിന്റെ പ്രിന്‍സിപ്പലും ഒക്കെയായുള്ള തിരക്കേറിയ അക്കാദമിക ജീവിതത്തിനിടയില്‍ പക്ഷി നിരീക്ഷകരായ സുഹൃത്തുക്കള്‍ക്കൊപ്പം ക്യാമറയുമായി സഞ്ചരിച്ച അനുഭവങ്ങളാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. അവതാരികയില്‍ ഡോക്ടര്‍ എന്‍ അനില്‍കുമാര്‍ പറയുന്നതുപോലെ കേരളത്തിന്റെ ജൈവ വൈവിധ്യ സമ്പത്ത് രേഖപ്പെടുത്തി വെക്കുക എന്നത് വരുംകാലത്തിന് നമുക്ക് അര്‍പ്പിക്കാവുന്ന മഹനീയമായ സേവനങ്ങളില്‍ ഒന്നാണ്.
എങ്ങനെയാണ് ഈ പുസ്തകം രൂപപ്പെട്ടത് എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി തണ്ണീര്‍തടങ്ങളില്‍ പക്ഷിനീരീക്ഷകരായ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ തന്റെ ലെന്‍സുകളില്‍ പതിഞ്ഞത്് വെറും പക്ഷികളായിരുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യന്‍ വന്‍കരയില്‍ തന്നെ ആദ്യമായി പല ദേശാടനപ്പക്ഷികളെയും കണ്ടെത്തുന്നത് ഡോ. ഖലീല്‍ ചൊവ്വയുടെ ക്യാമറക്കണ്ണുകളാണ്. ആ അപൂര്‍വ നിമിഷങ്ങള്‍ വരകളായും വര്‍ണങ്ങളായും വിവരണങ്ങളായും ഡയറിക്കുറിപ്പുകളാക്കി സൂക്ഷിച്ചിരുന്നു. അത് വികസിച്ച് വികസിച്ച് വന്ന് ഒടുവില്‍ ഒരു പുസ്തകത്തിന്റെ രൂപം പ്രാപിക്കുകയായിരുന്നു. ഒരു ദേശാടനപ്പക്ഷിയുടെ തീര്‍ഥാടനം പോലെ സാഹസികമായ ആ യാത്രകള്‍ ഒരു പുസ്തകത്തിന്റെ രൂപം പ്രാപിച്ചത് കേരളത്തിലെ പ്രകൃതിസ്നേഹികള്‍ സൗഭാഗ്യമായി കാണണം.

വിദൂരങ്ങളായ ആകാശങ്ങള്‍ തങ്ങളുടെ കുഞ്ഞു ചിറകുകള്‍ കൊണ്ട് താണ്ടി കൊച്ചു കേരളത്തിന്റെ തീരങ്ങള്‍ക്ക് വര്‍ണഭംഗി സമ്മാനിക്കുന്ന തീര്‍ത്ഥാടനപ്പക്ഷികള്‍ക്കുള്ള സ്നേഹാഞ്ജലിയാണ് ഇത് എന്നാണ് ഗ്രന്ഥകാരന്‍ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ബൈനോക്കുലറിന്റെ രണ്ട് ജാലകങ്ങളിലൂടെ ആദ്യമായി പക്ഷികളെ നിരീക്ഷിക്കുന്ന തുടക്കക്കാര്‍ക്ക് മുതല്‍ വെറും വാലനക്കങ്ങള്‍ കൊണ്ട് മാത്രം ഒരു പുതിയ പക്ഷി വര്‍ഗ്ഗത്തെ തിരിച്ചറിയാന്‍ കഴിയുന്ന വിദഗ്ധരായ പക്ഷിനിരീക്ഷകര്‍ക്ക് വരെ ഉപകാരപ്പെടുന്നതാണ് നാനൂറിലേറെ താളുകളില്‍ പരന്നുകിടക്കുന്ന 'വിംഗ്സ് ഓഫ് വണ്ടര്‍'.
എന്താണ് പുസ്തകം നമ്മോട് പറയുന്നത്? കടലാഴങ്ങള്‍ താണ്ടി എന്തുകൊണ്ട് ഈ പക്ഷികള്‍ ഇങ്ങകലെ കേരളത്തിലേക്ക് സഞ്ചരിച്ചെത്തുന്നു, മരു ഭൂമികളും മരുപ്പച്ചകളും വന്‍കരകളും മഹാസമുദ്രങ്ങളും കടന്ന് വഴിതെറ്റാതെ കേരളത്തിന്റെ തീരങ്ങള്‍ കണ്ടെത്താന്‍ എന്താണ് അവയെ സഹായിക്കുന്നത്, കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തില്‍ ഈ കൊച്ചു ജീവികള്‍ വഹിക്കുന്ന പങ്കെന്താണ്, വരും തലമുറക്കും ഈ തീര്‍ഥാകടരെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ ഇന്നത്തെ തലമുറ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. തീര്‍ഥാടന പക്ഷികളുടെ മനോഹരമായ ചിറകുകളിലേറി കേരളത്തിന്റെ തണ്ണീര്‍ത്തടങ്ങളിലൂടെ സഞ്ചരിക്കുന്ന ദൃശ്യാനുഭവമാണ് വായനക്കാര്‍ക്ക് പുസ്തകം സമ്മാനിക്കുന്നത്
എന്തുകൊണ്ട് പക്ഷികള്‍ ദേശാടനം ചെയ്യുന്നു, എന്താണ് അതിന്റെ ആന്തരികചോദന, പക്ഷികളുടെ തീര്‍ത്ഥാടന പാതയില്‍ കേരളത്തിന്റെ പ്രാധാന്യം എന്താണ്, എപ്പോഴാണ് പക്ഷികള്‍ കേരളത്തില്‍ എത്തിത്തുടങ്ങുന്നത്, എവിടെയൊക്കെയാണ് വരുന്നത്, ആ പക്ഷികള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക, സാംസ്‌കാരിക പ്രാധാന്യം എന്താണ്, ദേശാടനപ്പക്ഷികള്‍ കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്, അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും പുസ്തകം ചര്‍ച്ച ചെയ്യുന്നു. ദേശാടനപ്പക്ഷികള്‍ കേരളത്തില്‍ തവളമടിക്കുന്ന 112 ഓളം പ്രദേശങ്ങളുടെ പട്ടിക തുടക്കത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. പക്ഷി നിരീക്ഷണം ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പുസ്തകം എങ്ങനെ ഉപയോഗപ്പെടുത്താം എന്നൊരു അധ്യായവും തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന പക്ഷിനിരീക്ഷകനും പരിസ്ഥിതി ശാസ്ത്രനുമായ ഡോ. ഖലീല്‍ ചൊവ്വ ബഹുമുഖ വ്യക്തിത്വമാണ്. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനും പെയന്ററുമൊക്കെയാണ് അദ്ദേഹം. 1982ല്‍ തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജില്‍ അധ്യാപകനായാണ് അക്കാദമിക ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ പത്തു പേര്‍ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം കണ്ടെത്തിയ ഒരു കുമിള്‍ വര്‍ഗം കണ്ണൂരിന്റെ പേരിലാണ് അറിയപ്പെടുന്നത്, മെലിയോള കണ്ണൂരന്‍സിസ്. അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിന് ആദരമായി ഒരു സസ്യവര്‍ഗത്തിന് പേരിട്ടിരിക്കുന്നത് റോട്ടാന ഖലീലിയാന എന്നാണ്. ജൈവവൈവിധ്യത്തെയും തണ്ണീര്‍ത്തടങ്ങളെയും കുറിച്ച നിരവധി ആഗോള സമ്മേളനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 12 ദേശാടനപ്പക്ഷികളെ ആദ്യമായി കണ്ടതിന്റെയും ഫോട്ടോയെടുത്തതിന്റെയും ചാരിതാര്‍ഥ്യമുണ്ട ആ ഗവേഷണ ജീവിതത്തിന്. കേരളത്തിലെ ഏറ്റവും മികച്ച കലാലായാധ്യാപകന്റേള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അറുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ച ഡോ. ഖലീല്‍ ചൊവ്വയുടെ അഞ്ചാമത്തെ പുസ്തകമാണ് വിംഗ്സ് ഓഫ് വണ്ടര്‍.

Photo

Latest News

 ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
November 17, 2026
 ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
November 17, 2026
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
November 17, 2026
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
November 17, 2026
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
November 17, 2026
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
November 17, 2026
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 17, 2026
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
November 17, 2026
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
November 17, 2026
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
November 17, 2026

Related News