l o a d i n g

ബിസിനസ്

തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     Staff Reporter
November 17, 2026


റിയാദ്: തീപിടുത്തത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രമുഖ ഓഡിയോ ബ്രാന്‍ഡായ ബോസിന്റെ പ്രത്യേക മോഡല്‍ സ്പീക്കര്‍ ബാറ്ററികള്‍ സൗദി അറേബ്യ തിരിച്ചുവിളിച്ചു. ബോസ് എസ്1 പ്രോ , എസ്1 പ്രോ പ്ലസ് എന്നീ സ്പീക്കറുകളുടെ 2,214 ബാറ്ററികളാണ് തിരിച്ചുവിളിക്കുന്നതെന്ന് സൗദി വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 083723, 078352, 084105, 078591, 078592, 084106, 086409 എന്നീ സീരിയല്‍ നമ്പറുകളില്‍ ആരംഭിക്കുന്ന ബാറ്ററി മോഡലുകളെയാണ് തിരിച്ചുവിളിക്കല്‍ ബാധിക്കുന്നത്.

ഉപയോഗത്തിനിടെ ബാറ്ററി അമിതമായി ചൂടാകാനും അതുവഴി തീപിടുത്തമുണ്ടാകാനും സാധ്യതയുള്ളതിനാലാണ് ഈ അടിയന്തര നടപടി. ഈ മോഡലുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ ബാറ്ററികളുടെ ഉപയോഗം ഉടനടി നിര്‍ത്തിവെക്കണമെന്നും, സൗജന്യമായി ബാറ്ററി മാറ്റി വാങ്ങുന്നതിനായി കമ്പനിയുമായി (സൗദിയിലെ വിതരണക്കാരായ അദ്വാലിയ ഇലക്ട്രോണിക് അപ്ലയന്‍സസ് കമ്പനി) ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉപഭോക്താക്കള്‍ക്ക് 'Recalls.sa' എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി വാണിജ്യ മന്ത്രാലയം പതിവായി ഇത്തരം പരിശോധനകളും തിരിച്ചുവിളിക്കലുകളും നടത്താറുണ്ട്. അടുത്തിടെ എയര്‍ബാഗിലെ തകരാര്‍ കാരണം 2009 മുതല്‍ 2011 വരെയുള്ള മോഡലുകളിലെ 44,305 ഹ്യുണ്ടായ് ഐ30, എലാന്‍ട്ര കാറുകള്‍ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററിലെ തകരാര്‍ ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായേക്കാമെന്നതിനാല്‍ വാഹനങ്ങള്‍ ഉടനടി ഉപയോഗിക്കുന്നത് നിര്‍ത്തി ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടാനായിരുന്നു നിര്‍ദ്ദേശം. കൂടാതെ, രണ്ടാം നിരയിലെ സീറ്റ് ലോക്കിംഗ് സംവിധാനത്തിലെ തകരാര്‍ മൂലം 2021-2025 മോഡല്‍ ടൊയോട്ട ഹൈലാന്‍ഡര്‍ കാറുകളും നേരത്തെ തിരിച്ചുവിളിച്ചിരുന്നു.

Latest News

 ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സിനും ഫ്‌ലൈ നാസിനും പ്രതിദിന സര്‍വീസിന് അനുമതി നല്‍കണം -ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി
November 17, 2026
 ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
ഇറാന്റെ ഖെഷ്മ് ദ്വീപില്‍ യു.എസ് ആക്രമണം; ബഹ്റൈനിലെ യു.എസ് റഡാര്‍ സംവിധാനം തകര്‍ത്തെന്ന് ഇറാന്‍
November 17, 2026
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപ് മനിലയിലെത്തി; പ്രതിഷേധവുമായി പ്രക്ഷോഭകര്‍
November 17, 2026
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
വിംഗ്സ് ഓഫ് വണ്ടര്‍; തീര്‍ഥാടകരുടെ തണല്‍
November 17, 2026
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
'അമ്മ അച്ഛന്റെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു' എന്ന പരാമര്‍ശത്തിലെ വിവാദം; ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പിന്റെ വലയിലെന്ന് രാഹുല്‍ ഗാന്ധി
November 17, 2026
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതത്തില്‍ മാറ്റം വരുത്തി മെറ്റ; അശ്ലീല-അക്രമ ഉള്ളടക്കങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കും
November 17, 2026
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തീപിടുത്ത സാധ്യത: ബോസ് സ്പീക്കര്‍ ബാറ്ററികള്‍ തിരിച്ചുവിളിച്ച് സൗദി അറേബ്യ; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
November 17, 2026
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
ഭക്ഷ്യസുരക്ഷാ പരിശോധനക്ക് ഇനി നിര്‍മ്മിത ബുദ്ധിയും; ശുചിത്വ ലംഘനം തത്സമയം കണ്ടെത്താനും രോഗവ്യാപനം മുന്‍കൂട്ടി തടയാനും പുതിയ സാങ്കേതികവിദ്യകള്‍
November 17, 2026
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
ധോണി കളി നിര്‍ത്തി, ഇനി മറ്റൊരു പ്രധാന റോള്‍
November 17, 2026
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
ഒമാന്‍ തീരത്ത് ടാങ്കറിന് നേരെ വീണ്ടും ആക്രമണം, ജീവനക്കാരെ കാണാതായി; ബഹ്റൈനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു
November 17, 2026