l o a d i n g

ഇന്ത്യ

പ്രൈവറ്റ് ആശുപത്രികളിലെ പ്രസവങ്ങളില്‍ 69% സിസേറിയന്‍; കുറവ് ഈ നഗരങ്ങളില്‍

Thumbnail
Publisher By     Staff Reporter
November 21, 2026



ന്യൂദല്‍ഹി: ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ ശസ്ത്രക്രിയയുടെ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി പുതിയ പഠനം. കോര്‍പറേറ്റ് ജീവനക്കാരുടെയും വൈറ്റ് കോളര്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെയും 1.60 ലക്ഷത്തിലധികം പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വിശകലനം ചെയ്തപ്പോള്‍, പ്രസവങ്ങളില്‍ ശരാശരി 69 ശതമാനവും സിസേറിയന്‍ വഴിയാണെന്ന് കണ്ടെത്തി. പ്ലം ഇന്‍ഷുറന്‍സ് സ്ഥാപനമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

സിസേറിയന്‍ നിരക്കിലെ വര്‍ധന ഇന്ത്യയില്‍ ആരോഗ്യരംഗത്ത് വലിയ ചര്‍ച്ചയായിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന സിസേറിയന്‍ നിരക്ക് മെഡിക്കല്‍ ആവശ്യകതകളുമായി മാത്രം ബന്ധപ്പെട്ടതാണോ എന്ന ചോദ്യവും ഇതോടെ ശക്തമാകുന്നു.

സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക് ഏറ്റവും കുറഞ്ഞ നാല് നഗരങ്ങളും തമിഴ്‌നാട്ടിലാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ചെന്നൈ, കോയമ്പത്തൂര്‍, സേലം, വേലൂര്‍ എന്നിവയാണ് ഈ നഗരങ്ങള്‍. സ്വകാര്യ ആശുപത്രികളിലെ പ്രസവരീതികളില്‍ നഗരങ്ങള്‍ തമ്മിലുള്ള വലിയ വ്യത്യാസങ്ങളും പഠനം ചൂണ്ടിക്കാട്ടുന്നു.

ഐ.ഐ.ടി മദ്രാസിലെ ഗവേഷകര്‍ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ സിസേറിയന്‍ പ്രസവങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ധന കണ്ടെത്തിയിരുന്നു. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്.

രാജ്യത്ത് സിസേറിയന്‍ പ്രസവനിരക്ക് 17.2 ശതമാനത്തില്‍ നിന്ന് 21.5 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ ആശുപത്രികളില്‍ ഇത് 43.1 ശതമാനത്തില്‍ നിന്ന് 49.7 ശതമാനമായി വര്‍ധിച്ചു. അതായത് സ്വകാര്യ ആശുപത്രികളിലെ രണ്ടില്‍ ഒന്ന് പ്രസവവും സിസേറിയനിലൂടെയായിരുന്നു.

സിസേറിയന്‍ നിരക്കിലെ വര്‍ധനയ്ക്ക് ഗര്‍ഭകാല സങ്കീര്‍ണതകള്‍ മാത്രമല്ല കാരണമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. പ്രസവം നടക്കുന്ന ആശുപത്രിയുടെ സ്വഭാവം, സ്ത്രീകളുടെ സാമൂഹികസാമ്പത്തിക നില, വിദ്യാഭ്യാസം, നഗരജീവിതം, വ്യക്തിപരമായ താല്‍പര്യങ്ങള്‍, ഡോക്ടര്‍മാരുടെ ചികിത്സാരീതികള്‍ തുടങ്ങിയവയും സ്വാധീനിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

പൊതുആരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളില്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സിസേറിയന്‍ നടത്താനുള്ള സാധ്യത നാലിരട്ടിയായിരുന്നു. ഛത്തീസ്ഗഢില്‍ ഇത് പത്തിരട്ടിയും തമിഴ്‌നാട്ടില്‍ മൂന്നിരട്ടിയുമായിരുന്നു.

ഗര്‍ഭകാല സങ്കീര്‍ണതകള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ അനുപാതം പഠനകാലയളവില്‍ 42.2 ശതമാനത്തില്‍ നിന്ന് 39.5 ശതമാനമായി കുറഞ്ഞിട്ടും സിസേറിയന്‍ നിരക്ക് ഉയര്‍ന്നത് ശ്രദ്ധേയമാണ്. അമിതഭാരമുള്ള സ്ത്രീകള്‍ക്കും 35-49 പ്രായവിഭാഗത്തിലുള്ള സ്ത്രീകള്‍ക്കും സിസേറിയന്‍ സാധ്യത കൂടുതലാണെന്നും കണ്ടെത്തി.

പൊതുആരോഗ്യ സംവിധാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദഗ്ധ ഡോക്ടര്‍മാരുടെ ഒഴിവുകളും സിസേറിയന്‍ നിരക്ക് ഉയരാന്‍ കാരണമാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യ സിസേറിയനുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കുടുംബങ്ങളുടെ അധിക സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നതിനാല്‍ പ്രസവപരിചരണ രംഗത്ത് കൂടുതല്‍ പരിശോധനയും നയപരമായ ഇടപെടലുകളും ആവശ്യമാണെന്നാണ് പഠനം നല്‍കുന്ന സൂചന.

Latest News

പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
പാര്‍ശ്വവല്‍ക്കരണങ്ങളെ വിവേകത്തോടെ നേരിടണം: അബ്ദുന്നാസ്വിര്‍ മൗലവി പാറത്തോട്
November 21, 2026
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഖത്തര്‍ പ്രതിനിധി സംഘം ടെഹ്റാനില്‍
ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം; ഖത്തര്‍ പ്രതിനിധി സംഘം ടെഹ്റാനില്‍
November 21, 2026
ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ ജോയ് പോള്‍ നിര്യാതനായി
ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂള്‍ മുന്‍പ്രിന്‍സിപ്പല്‍ ജോയ് പോള്‍ നിര്യാതനായി
November 21, 2026
സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
സൗദിയില്‍ ഒരാഴ്ചക്കിടെ 10,800 നിയമലംഘകര്‍ പിടിയില്‍; 12,000 പേരെ നാടുകടത്തി
November 21, 2026
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
റിയാദിന് നേരെ ഹൂതി ആക്രമണ ശ്രമം വീണ്ടും, സഖ്യസേന തകര്‍ത്തു
November 21, 2026
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
2026 ഫുട്ബോളിൽ ഒരു യുഗത്തിന്റെ അവസാനം.
November 21, 2026
യു.പി: കോണ്‍ഗ്രസ്-എസ്.പി സീറ്റ് ചര്‍ച്ചക്ക് പുതിയ സമിതി, കണക്കുകള്‍ വെച്ച് തീരുമാനം
യു.പി: കോണ്‍ഗ്രസ്-എസ്.പി സീറ്റ് ചര്‍ച്ചക്ക് പുതിയ സമിതി, കണക്കുകള്‍ വെച്ച് തീരുമാനം
November 21, 2026
ഇന്ത്യ ലീഡിന്റെ പടിക്കല്‍, ചരിത്ര നേട്ടവുമായി രാഹുല്‍
ഇന്ത്യ ലീഡിന്റെ പടിക്കല്‍, ചരിത്ര നേട്ടവുമായി രാഹുല്‍
November 21, 2026
സ്‌പെയിന്‍-ഫ്രാന്‍സ്, ഇംഗ്ലണ്ട്-നോര്‍വേ, നാഷന്‍സ് കപ്പില്‍ തീപ്പാറും ക്വാര്‍ട്ടര്‍
സ്‌പെയിന്‍-ഫ്രാന്‍സ്, ഇംഗ്ലണ്ട്-നോര്‍വേ, നാഷന്‍സ് കപ്പില്‍ തീപ്പാറും ക്വാര്‍ട്ടര്‍
November 21, 2026
ടയ്‌ലര്‍ സ്വിഫ്റ്റിനും കമലിനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
ടയ്‌ലര്‍ സ്വിഫ്റ്റിനും കമലിനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം
November 21, 2026