ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന് ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്. 2026ലെ ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ വിഭാഗത്തിലാണ് പുരസ്‌കാരം.
സിനിമാ വ്യവസായത്തിന് നല്‍കിയ അതുല്യമായ സംഭാവനകള്‍ക്ക് കമല്‍ഹാസനെ തെരഞ്ഞെടുത്തു. അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മാണം, സിനിമാ സാങ്കേതികത, പരീക്ഷണാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളാണ് അംഗീകരിക്കപ്പെടുന്നത്
സംഗീതത്തിലെ അസാധാരണ പ്രതിഭ, ആഗോള സാംസ്‌കാരിക സ്വാധീനം, ഗാനരചന, ലൈവ് സംഗീതാവതരണ രംഗത്തെ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് സ്വിഫ്റ്റിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. റെക്കോര്‍ഡ് ചെയ്ത സംഗീതം, സ്വന്തം ഗാനങ്ങളുടെ രചന, ദൃശ്യാവിഷ്‌കാരം, വലിയ സംഗീതപരിപാടികളുടെ ആസൂത്രണം തുടങ്ങി വിവിധ മേഖലകളിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞു.
മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ സ്വിഫ്റ്റ് നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം കണ്‍ട്രി മ്യൂസിക് അസോസിയേഷന്‍ അവാര്‍ഡ് വേദിയിലും സ്വിഫ്റ്റ് തിരിച്ചെത്തിയിരുന്നു.
അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം സിന്നേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മൈക്കല്‍ ബി. ജോര്‍ഡനും മികച്ച നടിക്കുള്ള പുരസ്‌കാരം ഹാംനെറ്റിലെ അഭിനയത്തിന് ജെസ്സി ബക്ക്‌ലിക്കും ലഭിക്കും.
ചലച്ചിത്ര സാങ്കേതികവിദ്യയിലും ദൃശ്യാവിഷ്‌കാര രംഗത്തും നടത്തിയ പരീക്ഷണാത്മക പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജെയിംസ് കാമറൂണിന് ഗ്ലോബല്‍ സിനിമ ഹോണര്‍ പുരസ്‌കാരം നല്‍കും. ദ അബിസ് സിനിമയിലൂടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറിയുടെ സാധ്യതകള്‍ ശ്രദ്ധേയമാക്കിയ അദ്ദേഹം നിരവധി ചിത്രങ്ങളിലൂടെ പെര്‍ഫോമന്‍സ് ക്യാപ്ചര്‍ സാങ്കേതികവിദ്യയും വിഷ്വല്‍ ഇഫക്ട്‌സും പുതിയ തലങ്ങളിലെത്തിച്ചു.
Related News