വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ലീഡിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം 368 റണ്‍സ് പടുത്തുയര്‍ത്തിയ ആതിഥേയര്‍ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ മൂന്നാം ദിവസം ലഞ്ചിനു ശേഷം ലീഡിനരികിലെത്തി. വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തു. എട്ട് വിക്കറ്റ് ശേഷിക്കെ 16 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ്.
ഇന്ത്യ തുടക്കത്തില്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. അവസാന 27 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് നേടിയത് മത്സരത്തില്‍ ഇന്ത്യയുടെ നിയന്ത്രണം വര്‍ധിപ്പിച്ചു.
ന്യൂസിലന്‍ഡിലെ തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച കെ.എല്‍. രാഹുല്‍ സെഞ്ച്വറി നേടി. ഇതോടെ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും സെഞ്ചുറി നേടിയ ഇന്ത്യയുടെ ആദ്യത്തെ ഓപണറായി രാഹുല്‍. സമ്മര്‍ദഘട്ടത്തില്‍ ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ബാറ്റ് ചെയ്ത രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടു.
ദേവ്ദത്ത് പടിക്കല്‍ മികച്ച പിന്തുണ നല്‍കി. രാഹുലിനൊപ്പം 165 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പടിക്കല്‍ 80 റണ്‍സെടുത്ത് പുറത്തായി. കൈല്‍ ജാമിസണ്‍ റൗണ്ട് ദ വിക്കറ്റ് ബൗള്‍ ചെയ്ത് പടിക്കലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. പുതിയ പന്തെടുത്ത ശേഷവും ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതിരുന്ന ഘട്ടത്തിലാണ് ഈ വിക്കറ്റ് ലഭിച്ചത്.
പടിക്കല്‍ 53 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ഗള്ളിയില്‍ നല്‍കിയ ക്യാച്ച് ഹെന്റി നിക്കോള്‍സ്്്്് കൈവിട്ടു. പടിക്കല്‍ പുറത്തായതോടെ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. രാഹുല്‍ 124 റണ്‍സുമായും ഗില്‍ 36 റണ്‍സുമായും ക്രീസിലുണ്ട്.
Related News