l o a d i n g

ഗൾഫ്

സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2026

റിയാദ്: റിയാദിലെ പൊതുരംഗത്ത് നിറസാന്നിധ്യവും കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) മുന്‍ ചെയര്‍മാനുമായിരുന്ന സത്താര്‍ കായംകുളത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 'കൃപ' അനുസ്മരണ സമ്മേളനവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. പ്രവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന മാനസിക സമ്മര്‍ദവും പക്ഷാഘാതവും വിഷയമാക്കിയ സെമിനാര്‍ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ ഡോ. അബ്ദുല്‍ അസീസ് നയിച്ചു.

കൃപ പ്രസിഡന്റ് ഇസ്ഹാക്ക് ലവ്‌ഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖപ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലിം കളക്കര, സുധീര്‍ കുമ്മിള്‍, സെബിന്‍ ഇഖ്ബാല്‍, റഹ്‌മാന്‍ മുനമ്പത്ത്, സുരേന്ദ്രന്‍ കൂട്ടായി, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി, ക്ലീറ്റസ്, നവാസ് വല്ലാറ്റില്‍, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, നിബു വര്‍ഗീസ്, നിഹാസ് പാനൂര്‍, തൊമ്മിക്കുഞ്ഞ്, ഡോ. ജയചന്ദ്രന്‍, ബഷീര്‍ കോട്ടയം, സലാം ഇടുക്കി, ബിനോയ് മത്തായി, നാസര്‍ ലെയ്‌സ്, യാസിര്‍ കൊടുങ്ങല്ലൂര്‍, അസ്ലം പാലത്ത്, ബിനു കെ. തോമസ്, ഷരീഖ് തൈക്കണ്ടി, രാജീവ് സാഹിബ്, മുഹമ്മദ് ഖാന്‍, ജി. വേണുഗോപാല്‍, ഫൈസല്‍, സിയാദ് വര്‍ക്കല എന്നിവര്‍ സംസാരിച്ചു.

മാധ്യമപ്രവര്‍ത്തകരായ നാദിര്‍ഷ റഹ്‌മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, വി.ജെ. നസ്രുദീന്‍, ഷംനാദ് കരുനാഗപ്പള്ളി, കൃപ ഭാരവാഹികളായ കബീര്‍ മജീദ്, ഷാജി പി.കെ., സൈഫ് കൂട്ടുങ്കല്‍, കെ.ജെ. അബ്ദുല്‍ റഷീദ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

കൃപ ചെയര്‍മാന്‍ ഷൈജു നമ്പലശേരി, ഉപദേശക സമിതി അംഗം അഷറഫ് കായംകുളം, സമീര്‍ പിച്ചനാട്ട്, നിസാം കായംകുളം, ഷംസ് വടക്കേത്തലക്കല്‍, റഷീദ് ചേരാവള്ളി, നവാസ് ഒറകാറശേരില്‍, സക്കീര്‍ ഓണംപ്പള്ളില്‍, സുജിര്‍, ഷാജഹാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ട്രഷറര്‍ സലിം തുണ്ടത്തില്‍ നന്ദിയും പറഞ്ഞു.

Latest News

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
November 22, 2026
 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
November 22, 2026
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
November 22, 2026
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
November 22, 2026
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
November 22, 2026
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
November 22, 2026
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
November 22, 2026
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
November 22, 2026
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
November 22, 2026
 ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
November 22, 2026