l o a d i n g

കായികം

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2026


റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റൗദ യുണൈറ്റഡ് ജേതാക്കളായി. റിയാദിലെ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ അല്‍ നഹ്ദ യുണൈറ്റഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റൗദ വിജയം വരിച്ചത്.

റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ കേരള എന്‍ജിനീയേഴ്‌സ് ഫോറം എല്ലാ വര്‍ഷവും നടത്തിവരുന്ന ടൂര്‍ണമെന്റാണ് കെ.എസ്.എല്‍ സൂപ്പര്‍ ലിഗ. നാല് ദിവസങ്ങളിലായി നടന്ന മൂന്നാം സീസണ്‍ മത്സരങ്ങളില്‍ ഫോറം അംഗങ്ങളായ നിരവധി കളിക്കാര്‍ മാറ്റുരച്ചു. റിയല്‍ മലാസ് എഫ്.സി, റൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയന്‍, അല്‍ നഹ്ദ യുണൈറ്റഡ് എന്നീ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍.


മുന്‍വര്‍ഷത്തേക്കാള്‍ അംഗങ്ങളുടെ വര്‍ധിച്ച പ്രാതിനിധ്യം കൊണ്ട് ടൂര്‍ണമെന്റ് ശ്രദ്ധേയമായി. കെ.ഇ.എഫിലെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാനും പുതിയ താരോദയങ്ങളെ വാര്‍ത്തെടുക്കാനുമാണ് ഈ ടൂര്‍ണമെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സമാപന മത്സരത്തോടനുബന്ധിച്ച് കെ.ഇ.എഫിലെ മുന്‍കാല താരങ്ങള്‍ അണിനിരന്ന 'ലെജന്‍ഡ്‌സ് മാച്ചും' സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തില്‍ പ്രസിഡന്റ്‌സ് ഡൈനാമോസിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സെക്രട്ടറീസ് ടൈറ്റന്‍സ് വിജയിച്ചു.

ജേതാക്കള്‍ക്ക് സൂപ്പര്‍ ലിഗയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ അറ്റന്‍ഷന്‍ അക്യൂറസി, അറ്റോവ് ഗ്ലോബല്‍ പ്രതിനിധികളായ രാജന്‍ ഡാനിയല്‍, മെല്‍ട്ടന്‍ സേവിയര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സമാപന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് നബീല്‍ പാഴൂര്‍, സെക്രട്ടറി നസീബ് പുത്തന്‍പീടിക എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു: ഗോള്‍ഡന്‍ ബൂട്ട്: തോഹിര്‍, ഗോള്‍ഡന്‍ ബോള്‍: മുബാഷിര്‍ ഇഖ്ബാല്‍, ഗോള്‍ഡന്‍ ക്ലീറ്റ്: സിദാന്‍, ഗോള്‍ഡന്‍ ഗ്ലൗ: സജീര്‍, എമര്‍ജിങ് പ്ലെയര്‍: നസീഫ്, മാന്‍ ഓഫ് ദി ഫൈനല്‍: മുബാഷിര്‍ ഇഖ്ബാല്‍, ഫെയര്‍ പ്ലേ അവാര്‍ഡ്: റിയല്‍ മലാസ് എഫ്.സി.

ടൂര്‍ണമെന്റിന് കെ.ഇ.എഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
November 22, 2026
 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
November 22, 2026
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
November 22, 2026
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
November 22, 2026
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
November 22, 2026
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
November 22, 2026
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
November 22, 2026
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
November 22, 2026
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
November 22, 2026
 ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
November 22, 2026