l o a d i n g

ഗൾഫ്

പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2026

ജിദ്ദ: പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്ന് വേള്‍ഡ് കെ.എം.സി.സി. അധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. ജിദ്ദ കെ.എം.സി.സി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് മാസമായി പ്രവാസി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്. മറ്റെല്ലാ മേഖലകള്‍ക്കും പണം കണ്ടെത്തുമ്പോള്‍ പ്രവാസി വിഷയങ്ങളില്‍ മാത്രം സര്‍ക്കാര്‍ കാര്യമായ താല്പര്യം കാണിക്കുന്നില്ല. നോര്‍ക്ക പ്ലസ് ഇന്‍ഷുറന്‍സില്‍ 2025-26 വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി വര്‍ധിപ്പിച്ച മൂന്നിരട്ടി പ്രീമിയം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഈ അധികഭാരം താങ്ങാന്‍ കഴിയുന്നതല്ല. വര്‍ധിച്ച വിമാന നിരക്ക് പ്രവാസികള്‍ക്കേറ്റ മറ്റൊരു പ്രഹരമാണെന്നും കെ.പി. മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.

ജിദ്ദയിലെ റഹ്‌മത്ത് ഹോട്ടലില്‍ നടന്ന പ്രവര്‍ത്തക സംഗമം നാഷണല്‍ സെക്രട്ടറി നാസര്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ അഹ്സനി ഉദ്‌ബോധനം നടത്തി. 'പ്രവാസികളുടെ ആരോഗ്യം' എന്ന വിഷയത്തില്‍ ഡോ. ബിന്‍യാം ഉസ്മാനും, 'പ്രവാസി സുരക്ഷ' എന്ന വിഷയത്തില്‍ ശിഹാബ് താമരക്കുളവും സംസാരിച്ചു.

റഷീദ് ചാമക്കാട്ട് അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ് മാസ്റ്റര്‍, വി.പി. മുസ്തഫ, നസീര്‍ വാവക്കുഞ്ഞു, നാസറുദ്ദീന്‍ വേലഞ്ചിറ, മുഹമ്മദ് ഷാഫി കാലടി എന്നിവര്‍ സംസാരിച്ചു. സിയാദ് ചെളിക്കണ്ടത്തില്‍, റഷീദ് ആലുവ, ഫൈസല്‍ മൂവാറ്റുപുഴ, ഷിയാസ് കവലയില്‍, നാസര്‍ നെല്ലിക്കുഴി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും ഫൈസല്‍ നെല്ലിക്കുഴി നന്ദിയും പറഞ്ഞു.

Latest News

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
November 22, 2026
 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
November 22, 2026
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
November 22, 2026
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു
November 22, 2026
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍
November 22, 2026
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
ജെന്‍ ആല്‍ഫയുടെ ശബ്ദമുയര്‍ത്താന്‍ 'റത്തീല്‍ കൗണ്‍സില്‍'; പുതിയ സംരംഭത്തിന് ജിദ്ദയില്‍ തുടക്കം
November 22, 2026
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് ടാങ്കറുകള്‍ക്ക് മിസൈലേറ്റു
November 22, 2026
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
64-ാം വയസ്സില്‍ ജിം കാരിക്ക് മൂന്നാം വിവാഹം; വധു മുപ്പത്തിരണ്ടുകാരി
November 22, 2026
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇറാനുമായി ശാശ്വത കരാറിനൊരുങ്ങി അമേരിക്ക; ഭരണമാറ്റത്തിന് ശ്രമിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
November 22, 2026
 ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം; വന്‍ തീപിടിത്തം
November 22, 2026