ഹായില്‍: 'ഇസ്ലാം നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഹായിലില്‍ സംഘടിപ്പിച്ച കുടുംബ സമ്മേളനം സമാപിച്ചു. ഹായില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കുടുംബസമേതം ഏറെ മലയാളികള്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ 'സന്തുഷ്ട കുടുംബവും പുതിയകാല പ്രതിസന്ധികളും' എന്ന വിഷയത്തെ അധികരിച്ച് ബുറൈദ സഫറ ദഅ്വാ സെന്റര്‍ മലയാള വിഭാഗം പ്രബോധകന്‍ റഫീഖ് സലഫി ബുറൈദ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കുടുംബങ്ങള്‍ക്കിടയില്‍ പരസ്പരം സുഖദുഃഖങ്ങള്‍ പങ്കുവെക്കാത്തതും യാഥാര്‍ത്ഥ്യബോധത്തോടെ ആശയവിനിമയം നടത്താത്തതുമാണ് കുടുംബബന്ധങ്ങള്‍ ശിഥിലമാകാന്‍ മുഖ്യകാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് കുടുംബ സംവിധാനങ്ങള്‍ തകര്‍ത്തുകളയുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നതിനെതിരെ കരുതിയിരിക്കണമെന്നും അത്തരം പ്രവണതകളെ ഇല്ലാതാക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനവും നിര്‍ഭയത്വവും ഉദ്‌ഘോഷിക്കുന്ന മതമായ ഇസ്ലാം, കുടുംബ സംവിധാനത്തെ സമൂഹനിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായി കരുതി രൂപപ്പെടുത്തിയ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നാം മാതൃകയായി സ്വീകരിക്കേണ്ടതുണ്ട്. കുടുംബഭദ്രതയ്ക്ക് അവ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹായില്‍ ഹബീബ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹായില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ചെറായി അധ്യക്ഷത വഹിച്ചു. സക്കരിയ ആയഞ്ചേരി ആമുഖഭാഷണം നിര്‍വഹിച്ചു. സുധീര്‍ പത്തനാപുരം ഉപസംഹാരം നടത്തി. ഹബീബ് മെഡിക്കല്‍ സെന്റര്‍ എം.ഡി. നിസാം അലി പാറക്കോട്ട് സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. കരീം പെരുമ്പാവൂര്‍, ഷിബു കണ്ണനല്ലൂര്‍, റിയാസ് ചെര്‍പ്പുളശ്ശേരി, നിയാസ് നല്ലളം എന്നിവര്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Related News