l o a d i n g

വേള്‍ഡ്

അവസാന സീറ്റിലും ട്രംപിന് തോല്‍വി, ഡെമോക്രാറ്റുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

Thumbnail
Publisher By     Staff Reporter
November 23, 2026


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ 1992ന് ശേഷമുള്ള റെക്കോര്‍ഡ് ഭൂരിപക്ഷവുമായി ഡെമോക്രാറ്റുകള്‍; ഹൗസില്‍ 258 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നോര്‍ത്ത് കരോലിനയിലെ അഞ്ചാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിര്‍ജീനിയ ഫോക്‌സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ചക്ക് ഹബ്ബാര്‍ഡ് വിജയിച്ചതോടെയാണ് പാര്‍ട്ടിയുടെ സീറ്റുനില 258 ആയി ഉയര്‍ന്നത്. 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 330 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹബ്ബാര്‍ഡിന്റെ വിജയം. വോട്ടെണ്ണലിലെ നേരിയ വ്യത്യാസത്തെ തുടര്‍ന്ന് ഫോക്‌സ് പുനഃപരിശോധന ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയിരുന്നു. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍്ട്ടിക്ക് 173 സീറ്റുകളാണുള്ളത്. നാല് മണ്ഡലങ്ങളിലെ ഫലം കൂടി പ്രഖ്യാപിക്കാനുണ്ട്. 1992ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ 258 സീറ്റുകള്‍ നേടിയിരുന്നു. അതിന് ശേഷം ഇത്രയും വലിയ നേട്ടം പാര്‍ട്ടി കൈവരിച്ചിട്ടില്ല.

2024ലെ തിരഞ്ഞെടുപ്പില്‍ ഫോക്‌സിനോട് ഒമ്പത് ശതമാനം വോട്ടിന് പരാജയപ്പെട്ട ഹബ്ബാര്‍ഡ് ഇത്തവണ ജീവിതച്ചെലവിലെ വര്‍ധന, കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി, ചെറുകിട ബിസിനസുകള്‍, പൊതുവിദ്യാഭ്യാസം, താങ്ങാനാവുന്ന ആരോഗ്യപരിചരണം തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്. ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കയറ്റവും റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും തിരിച്ചടിയായെന്ന് ഡെമോക്രാറ്റുകള്‍ വിലയിരുത്തുന്നു.

ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും താല്‍പര്യ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിശോധന നടത്താനും ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. മന്ത്രിമാരുടെയും ജഡ്ജിമാരുടെയും നിയമനങ്ങള്‍ തടയാനും അംഗീകരിക്കാനും സെനറ്റിന് സാധിക്കും. എന്നാല്‍ കോണ്‍ഗ്രസ് പാസാക്കുന്ന നിയമങ്ങള്‍ക്ക് പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമായതിനാല്‍ ട്രംപിന്റെ വീറ്റോ അധികാരം ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ തുടര്‍ന്നും വെല്ലുവിളിയാകും.

Latest News

ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
ദര്‍ഗക്കു സമീപം ദീപം; തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
November 23, 2026
അഞ്ച് വിക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യ, 40 ഓവര്‍ അതിജീവിക്കാന്‍ കിവീസ്
അഞ്ച് വിക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യ, 40 ഓവര്‍ അതിജീവിക്കാന്‍ കിവീസ്
November 23, 2026
അവസാന സീറ്റിലും ട്രംപിന് തോല്‍വി, ഡെമോക്രാറ്റുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം
അവസാന സീറ്റിലും ട്രംപിന് തോല്‍വി, ഡെമോക്രാറ്റുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം
November 23, 2026
ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് റിയാദില്‍; കിരീടാവകാശിയുമായി ചര്‍ച്ച
ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് റിയാദില്‍; കിരീടാവകാശിയുമായി ചര്‍ച്ച
November 22, 2026
സൗദിയില്‍ ശൈത്യകാലത്തിന് ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം; അപൂര്‍വ്വ കാലാവസ്ഥാ കാഴ്ചകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആഹ്വാനം
സൗദിയില്‍ ശൈത്യകാലത്തിന് ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം; അപൂര്‍വ്വ കാലാവസ്ഥാ കാഴ്ചകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആഹ്വാനം
November 22, 2026
സൗദിയില്‍ ജനുവരി മുതല്‍ പ്രാദേശിക മിനിമം സപ്ലിമെന്ററി നികുതി നടപ്പാക്കുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം മിനിമം നികുതി ബാധകം
സൗദിയില്‍ ജനുവരി മുതല്‍ പ്രാദേശിക മിനിമം സപ്ലിമെന്ററി നികുതി നടപ്പാക്കുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം മിനിമം നികുതി ബാധകം
November 22, 2026
സൗദിയില്‍ ഫിനാന്‍സ് തസ്തികകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം; 2027 മെയ് 23 മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ ഫിനാന്‍സ് തസ്തികകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം; 2027 മെയ് 23 മുതല്‍ പ്രാബല്യത്തില്‍
November 22, 2026
ജിദ്ദ, റിയാദ് മേഖലകളില്‍ ഹൂതി ആക്രമണ ശ്രമം; ബഹ്റൈനില്‍ ഇറാന്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
ജിദ്ദ, റിയാദ് മേഖലകളില്‍ ഹൂതി ആക്രമണ ശ്രമം; ബഹ്റൈനില്‍ ഇറാന്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
November 22, 2026
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍
November 22, 2026
 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി
November 22, 2026