വെല്ലിംഗ്ടണ്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന സെഷന്‍ മാത്രം ശേഷിക്കെ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. 39 ഓവര്‍ പിടിച്ചുനിന്ന് സമനില ഉറപ്പാക്കാനാണ് ന്യൂസിലാന്റിന്റെ ശ്രമം. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലാന്റ് 146 റണ്‍സ് കൂടി നേടണം.
അഞ്ചാം ദിനം രണ്ടാം സെഷനില്‍ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ്. ടോം ബ്ലണ്ടലിനെ (15) അന്‍ഷുല്‍ കാംബോജ് പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് കൂടുതല്‍ സമ്മര്‍ദത്തിലായി. അഞ്ച് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 720/9 എന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടി ഡിക്ലയര്‍ ചെയ്ത ഇന്ത്യ, രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചിട്ടില്ല.
വലിയ ഒന്നാം ഇന്നിങ്‌സ് ലീഡിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ സമനില നേടാനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമം കടുത്ത വെല്ലുവിളിയിലായിരുന്നു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലും ഈ മത്സരം നിര്‍ണായകമാണ്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ആറു വിജയങ്ങള്‍ നേടണമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഈ മത്സരം വലിയ ആത്മവിശ്വാസം നല്‍കും.
്അവസാന ദിനം രണ്ടിന് 119ലാണ് ന്യൂസിലാന്റ് ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. സമനില ഉറപ്പാക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയാണ് അവര്‍ കളിച്ചത്. ഡെവോണ്‍ കോണ്‍വെയെ (65) വാഷിംഗ്ടണ്‍ സുന്ദറും രചിന്‍ രവീന്ദ്രയെ (37) പ്രസിദ്ധ് കൃഷ്ണയും പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷയുയര്‍ന്നു. ടോം ബ്ലന്റലിനെ (15) അന്‍ഷുമല്‍ കാംബോജ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും പൊരുതുകയാണ്.
Related News