l o a d i n g

ഗൾഫ്

സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു

Thumbnail
Publisher By     Staff Reporter
November 23, 2026



റിയാദ്: കുട്ടികളുടെ വളര്‍ച്ചക്കും നൈപുണ്യ വികസനത്തിനും അനുയോജ്യമായ സുരക്ഷിതവും പ്രോത്സാഹജനകവുമായ അന്തരീക്ഷം ഒരുക്കുന്നതിന് സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ നിയന്ത്രണ ചട്ടങ്ങള്‍ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പുതിയ മാറ്റങ്ങള്‍ പ്രകാരം ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള കാലാവധി മൂന്ന് പ്രവൃത്തി ദിവസമായി കുറയ്ക്കുകയും ചെയ്തു. അപേക്ഷകളിലെ നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ക്രമീകരിച്ചതിനൊപ്പം നല്‍കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രങ്ങളെ തരംതിരിക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പരിഷ്‌കരിച്ചു.

പ്രായപരിധി അനുസരിച്ച് കുട്ടികളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കിടയില്‍ വീതിച്ചു നല്‍കുന്നതിനുള്ള കൃത്യമായ സംവിധാനം പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍ബന്ധിതവും ഐച്ഛികവുമായ തസ്തികകളും അവയ്ക്ക് ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവും വ്യക്തമാക്കുന്ന പ്രത്യേക പട്ടികയും പുറത്തിറക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, അവഗണനയില്‍ നിന്ന് സംരക്ഷിക്കുക, അടിയന്തര സാഹചര്യങ്ങളും പരാതികളും കൈകാര്യം ചെയ്യുക, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, കരാറുകള്‍, പണമടയ്ക്കല്‍, റീഫണ്ട് നയങ്ങള്‍, പോഷകാഹാരവും ആരോഗ്യ ബോധവല്‍ക്കരണവും, ജീവനക്കാരുടെ തൊഴില്‍പരമായ വികസനം എന്നിവ സംബന്ധിച്ച നയങ്ങള്‍ കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കണം.

കേന്ദ്രങ്ങളിലേക്കുള്ള കുട്ടികളുടെ പ്രവേശനവും പുറത്തുപോകലും കര്‍ശനമായി നിയന്ത്രിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരുടെ ഭാഷാപരവും ശാരീരികവും സാമൂഹികവും വൈകാരികവും വൈജ്ഞാനികവുമായ കഴിവുകള്‍ വികസിപ്പിക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യണം. മന്ത്രാലയം അംഗീകരിച്ച മാതൃക അനുസരിച്ച് കുട്ടികളെക്കുറിച്ചുള്ള പ്രതിദിന റിപ്പോര്‍ട്ടുകളും അവര്‍ ആര്‍ജ്ജിച്ച കഴിവുകളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ടുകളും രക്ഷിതാക്കള്‍ക്ക് നല്‍കേണ്ടതുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍ക്കൊള്ളുന്നതിനുള്ള ചട്ടങ്ങളും മന്ത്രാലയം വിപുലീകരിച്ചു. ഇവര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം, സുഗമമായ സഞ്ചാര സൗകര്യങ്ങള്‍, സഹായക ഉപകരണങ്ങള്‍, പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ഉറപ്പാക്കി എല്ലാ പരിപാടികളിലും ഇവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. പ്രവര്‍ത്തന തലത്തില്‍ കുട്ടികളുടെ സംരക്ഷണം, രേഖകള്‍ സൂക്ഷിക്കല്‍, ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യങ്ങള്‍ ഒരുക്കല്‍, പരാതി പരിഹാരം എന്നിവയ്ക്ക് പുറമെ കേന്ദ്രം ഉടമകളുടെയും നടത്തിപ്പുകാരുടെയും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്.

നിയമലംഘനങ്ങള്‍ നേരിടുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുകയും തിരുത്തലുകള്‍ വരുത്തുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് മുന്നറിയിപ്പ് നല്‍കുന്നത് മുതല്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുന്നതുവരെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ശിശുപരിപാലന മേഖലയെ വികസിപ്പിക്കുന്നതിനും കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്‌കാരം.

Latest News

സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
November 23, 2026
സൗദിയിലുള്ള ഗള്‍ഫ് വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനുള്ള സമയം ഇന്ന് തീരും, നിയമലംഘകര്‍ക്ക് പിഴയും വാഹനം കണ്ടുകെട്ടലും
സൗദിയിലുള്ള ഗള്‍ഫ് വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനുള്ള സമയം ഇന്ന് തീരും, നിയമലംഘകര്‍ക്ക് പിഴയും വാഹനം കണ്ടുകെട്ടലും
November 23, 2026
യൂട്യൂബര്‍ ധ്രുവ് റാത്തിക്ക്  ജാമ്യമില്ലാ വാറന്റ്, നടപടി എട്ടു വര്‍ഷം മുമ്പത്തെ കേസില്‍
യൂട്യൂബര്‍ ധ്രുവ് റാത്തിക്ക് ജാമ്യമില്ലാ വാറന്റ്, നടപടി എട്ടു വര്‍ഷം മുമ്പത്തെ കേസില്‍
November 23, 2026
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
November 23, 2026
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
ക്രിക്കറ്റര്‍ ചാഹല്‍ ദേശീയ സമിതിയില്‍, ബി.ജെ.പി ലക്ഷ്യം ഒ.ബി.സി വോട്ട്
November 23, 2026
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
ഗാസയില്‍ ഒക്ടോബറില്‍ 6,745 ജനനങ്ങള്‍; വിവരശേഖരണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്ക്
November 23, 2026
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെ.എം.സി.സിയുടെ യാത്രയയപ്പ്
November 23, 2026
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി റിസയുടെ പതിനാലാമത് 'ദശലക്ഷം സന്ദേശ' ക്യാമ്പയിന്‍ സമാപിച്ചു
November 23, 2026
 നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
നോര്‍ക്ക കെയര്‍ പ്രീമിയം: പ്രവാസി സംഘടനകളുമായി ചര്‍ച്ച വേണം - പ്രവാസി ലീഗ്
November 23, 2026