മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്.പി) എന്‍.ഡ.ിഎയുടെയും മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതിയുടെയും ഭാഗമാകുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി. എന്‍.സി.പിയുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്താത്ത സാഹചര്യത്തിലാണ്, ലയനമില്ലാതെയും എന്‍.സി.പി (എസ്.പി) മുന്നണിയുടെ നാലാമത്തെ കക്ഷിയായി ചേരുന്നതില്‍ ബി.ജെ.പി അനുകൂല നിലപാട് വ്യക്തമാക്കിയത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ദീപാവലിക്ക് മുമ്പും ദീപാവലി കാലത്തും ശരദ് പവാര്‍ വിഭാഗവും ബി.ജെ.പി സംസ്ഥാന നേതാക്കളും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ലയന ചര്‍ച്ചകള്‍ക്ക് ബി.ജെ.പി നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. എന്‍.സ.ിപി (എസ്.പി) എന്‍,ഡി.എയുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അജിത് പവാറിന്റെ മരണത്തിന് പിന്നാലെയാണ് ഇരു എന്‍.സി.പി വിഭാഗങ്ങളുടെയും ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. എന്നാല്‍ ലയനത്തില്‍ മൂന്ന് പ്രധാന തടസ്സങ്ങളുണ്ട്. ലയിക്കുന്ന പാര്‍ട്ടി ഏതെന്നത്, ലയിച്ച പാര്‍ട്ടിയുടെ നേതൃത്വം ആരായിരിക്കുമെന്നത്, എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കളുടെ ഭാവി പങ്ക് എന്നിവയാണ് പ്രധാന ചോദ്യങ്ങള്‍. സുനേത്ര പവാറിന്റെ വിഭാഗത്തിനാണ് പാര്‍ട്ടി പേരും ചിഹ്നവും ഭൂരിപക്ഷം എം.എല്‍.എമാരുമുള്ളത്. ശരദ് പവാര്‍ വിഭാഗത്തിന് ലോക്‌സഭയില്‍ കൂടുതല്‍ അംഗങ്ങളുണ്ട്.
ലോക്‌സഭയിലെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍ ബി.ജെ.പിക്ക് എന്‍.സി.പി (എസ്.പി) പിന്തുണ രാഷ്ട്രീയമായി നിര്‍ണായകമാണ്. ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 320 അംഗങ്ങളാണുള്ളത്. ആവശ്യമായത് 360 ആണ്. എന്‍.സി.പി (എസ്.പി)യുടെ എട്ട് എംപിമാരുടെ പിന്തുണ ഭൂരിപക്ഷത്തിലേക്കുള്ള ദൂരം കുറയ്ക്കും.
എന്നാല്‍ എന്‍.ഡി.എയില്‍ ചേരുന്നത് ഇന്ത്യ മുന്നണിയിലും മഹാവികാസ് അഘാഡിയിലും നിന്നുള്ള പവാര്‍ വിഭാഗത്തിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. അധികാര പങ്കിടല്‍ ഉള്‍പ്പെടെയുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും ഇത് തുടക്കമിടും.
Related News