ജിദ്ദ: രുചിയുടെ പുതുമയും കലയുടെ മനോഹാരിതയും സര്‍ഗാത്മകതയുടെ വൈവിധ്യവും ഒത്തുചേര്‍ന്ന മലബാര്‍ അടുക്കളഗ്രാന്‍ഡ് ഹൈപ്പര്‍ സാലഡ് മേക്കിംഗ് മത്സരം വിജയകരമായി സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടന്ന മത്സരത്തില്‍ വ്യത്യസ്തമായ രുചിക്കൂട്ടുകളും ആകര്‍ഷകമായ അലങ്കാരങ്ങളുമായി മത്സരാര്‍ഥികള്‍ പാചകമികവ് പ്രകടിപ്പിച്ചു. നിറങ്ങളുടെയും രുചികളുടെയും സര്‍ഗാത്മകതയുടെയും സംഗമമായി മാറിയ മത്സരം, പങ്കാളിത്തം കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി.
ജൂനിയര്‍ വിഭാഗത്തില്‍ ഷിഴ ഒന്നാം സ്ഥാനവും ഹംദ സജീര്‍ രണ്ടാം സ്ഥാനവും റയ്യ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ സഫീദ ഒന്നാം സ്ഥാനവും ഫബിദ രണ്ടാം സ്ഥാനവും ഫാരിഷ ഷമീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫ് ശ്രീനാഥ്, ഷെഫ് സജിന യൂനുസ്, സബീന അസ്ലം എന്നിവര്‍ വിധികര്‍ത്താക്കളായി.
ഗ്രാന്‍ഡ് ഹൈപ്പര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്ലീം ഷംസുദ്ദീന്‍, സ്റ്റോര്‍ മാനേജര്‍ ഷിഹാബുദ്ദീന്‍, അസിസ്റ്റന്റ് മാനേജര്‍ അന്‍സബ് അയൂബ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് റാഷിദ് കെ.പി.ബി. എന്നിവര്‍ പരിപാടിയുടെ സംഘാടനത്തില്‍ സഹകരിച്ചു. വിജയ് മസാല പ്രതിനിധികളായ സെയില്‍സ് മാനേജര്‍ സജി, സെയില്‍സ് സൂപ്പര്‍വൈസര്‍ അനില്‍ എന്നിവരും പങ്കാളികളായി.
മലബാര്‍ അടുക്കള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷംസീറ, സാഹിറ, ആഷിക റംനാസ്, ഷാഹിദ ജലീല്‍, ഷബ്‌നം ബാബു, സുനീറ, മുംതാസ്, ഹസീന, സുറുമി എന്നിവര്‍ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.
പ്രവാസി വനിതകളുടെയും കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇത്തരം സര്‍ഗാത്മക വേദികള്‍ തുടര്‍ന്നും ഒരുക്കുമെന്ന് മലബാര്‍ അടുക്കളയുടെ മോഡറേറ്ററും കോര്‍ഡിനേറ്ററുമായ ഷെഫ് കുബ്ര ലത്തീഫ് അറിയിച്ചു. രുചിവൈവിധ്യത്തിനൊപ്പം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മധുരം പകര്‍ന്നാണ് മൂന്ന് ദിവസത്തെ മത്സരത്തിന് തിരശ്ശീല വീണത്.