l o a d i n g

ഗൾഫ്

മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി

Thumbnail
Publisher By     Staff Reporter
November 23, 2026


റിയാദ്: മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സൗദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച റിയാദ് പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാബിഹ് അല്‍ ഗൈതാത്ത് അല്‍ ദോസരിക്കാണ് ശിക്ഷ നടപ്പാക്കിയത്. മാതാവ് സംവ ബിന്‍ത് മുഷാ ബിന്‍ മുത്ലഖ് അല്‍ ദോസരിയെയും സഹോദരി മുസ്‌നയെയും മനഃപൂര്‍വ്വവും ക്രൂരമായും വെടിവെച്ചു കൊലപ്പെടുത്തിയതിനും മറ്റൊരു സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കൃത്യത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കുറ്റകൃത്യത്തിന്റെ ഗൗരവവും ക്രൂരതയും കണക്കിലെടുത്ത് പ്രതിക്രിയയായി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെ വിധി അന്തിമമായി. തുടര്‍ന്ന് ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

രാജ്യത്ത് സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി നടപ്പാക്കുന്നതിനും നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുന്നവര്‍ക്കെതിരെ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Latest News

റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
November 23, 2026
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
November 23, 2026
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
November 23, 2026
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
November 23, 2026
ഓഫീസ് കമ്പ്യൂട്ടറുകളില്‍  വാട്‌സ്ആപ് ഉപയോഗിക്കരുത്;  മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ഓഫീസ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
November 23, 2026
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
November 23, 2026
സൗദിയിലുള്ള ഗള്‍ഫ് വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനുള്ള സമയം ഇന്ന് തീരും, നിയമലംഘകര്‍ക്ക് പിഴയും വാഹനം കണ്ടുകെട്ടലും
സൗദിയിലുള്ള ഗള്‍ഫ് വാഹനങ്ങളുടെ രേഖകള്‍ ശരിയാക്കാനുള്ള സമയം ഇന്ന് തീരും, നിയമലംഘകര്‍ക്ക് പിഴയും വാഹനം കണ്ടുകെട്ടലും
November 23, 2026
യൂട്യൂബര്‍ ധ്രുവ് റാത്തിക്ക്  ജാമ്യമില്ലാ വാറന്റ്, നടപടി എട്ടു വര്‍ഷം മുമ്പത്തെ കേസില്‍
യൂട്യൂബര്‍ ധ്രുവ് റാത്തിക്ക് ജാമ്യമില്ലാ വാറന്റ്, നടപടി എട്ടു വര്‍ഷം മുമ്പത്തെ കേസില്‍
November 23, 2026
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 29-ന് ഓപ്പണ്‍ ഹൗസ്; മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് പങ്കെടുക്കാം
November 23, 2026
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
സൗദിയിലെ ഉയൂന്‍ അല്‍ ജവായില്‍ പൈതൃക ഗ്രാമോത്സവത്തിന് തുടക്കം; സന്ദര്‍ശകരെ ആകര്‍ഷിച്ച് 'ദി ഗുഡ് ഓള്‍ഡ് ഡേയ്സ് കാര്‍ണിവല്‍'
November 23, 2026