l o a d i n g

ഗൾഫ്

മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗ് 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വര്‍ണ്ണാഭമായി ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2026

ജിദ്ദ: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വന്‍ വിജയമായി.

ജിദ്ദയിലെ മുതജരിബ് വില്ലയില്‍ വെച്ചാണ് ഫെസ്റ്റ് നടന്നത്. സ്റ്റുഡന്റ്‌സ് വിംഗ് പ്രസിഡന്റ് അസീം നൗഷാദ് അധ്യക്ഷത വഹിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ്, ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാണി ഇഷാഖ് മാസ്റ്റര്‍, ട്രഷറര്‍ ഇല്യാസ് കല്ലിങ്ങല്‍, അഷ്‌റഫ് മുല്ലപ്പള്ളി, ശിഹാബുദ്ദീന്‍ പുളിക്കല്‍, റസീന പള്ളിപ്പറമ്പന്‍, സുഹൈല തേറമ്പത്ത്, ശഫീദ എന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ കെ.എം.സി.സി സെക്രട്ടറിയും സ്റ്റുഡന്റ്‌സ് വിംഗ് ഇന്‍ചാര്‍ജുമായ എ.പി മുഹമ്മദ് യാസിദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഭാരവാഹികളായ ഷസാ ഫാത്വിമ, ഫാത്വിമ റിന്‍ഷ സി.പി, സല്‍ഫ റോഷ്‌നി, ഹാഷിദ് റിദാന്‍ ടി.കെ, അബാന്‍ മുല്ലപ്പള്ളി, ഷാസിയ, നഹാന്‍ മുല്ലപ്പള്ളി, മുഹമ്മദ് ഇസ്സാന്‍, നൗറിന്‍ തുവ്വൂര്‍, മജീദ് കള്ളിയില്‍, അലി പാങ്ങാട്ട്, ജനീഷ് ടി.കെ, ശംസു പാച്ചീരി, സാബിര്‍ ടി.പി, കോയ മോന്‍ എന്നിവര്‍ പിന്തുണ നല്‍കി സഹകരിച്ചു.

കുരുന്നുകളുടെ കലാകായിക മത്സരങ്ങളും വിവിധ ഇനം ഗെയിമുകളും കൊണ്ട് ഫെസ്റ്റ് ശ്രദ്ധേയമായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. സന്‍ഹ ബഷീര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റ് ചെയ്തു. മുഹമ്മദ് ഷെസിന്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റയീസ് പുളിക്കപ്പറമ്പ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് മിഷാല്‍ എം.പി നന്ദിയും പറഞ്ഞു.

Latest News

മക്കയിലെ മൂന്നാം റിങ് റോഡിന്റെ പുതിയ ഭാഗം തുറന്നു; തീര്‍ത്ഥാടകരുടെ യാത്രാസമയം 90 ശതമാനം വരെ കുറയും
മക്കയിലെ മൂന്നാം റിങ് റോഡിന്റെ പുതിയ ഭാഗം തുറന്നു; തീര്‍ത്ഥാടകരുടെ യാത്രാസമയം 90 ശതമാനം വരെ കുറയും
November 23, 2026
കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് 'നെഗോഷിയേറ്റ് വിത്ത് കോണ്‍ഫിഡന്‍സ്' ശില്പശാല സംഘടിപ്പിച്ചു
കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് 'നെഗോഷിയേറ്റ് വിത്ത് കോണ്‍ഫിഡന്‍സ്' ശില്പശാല സംഘടിപ്പിച്ചു
November 23, 2026
മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗ് 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വര്‍ണ്ണാഭമായി ആഘോഷിച്ചു
മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്‌സ് വിംഗ് 'ലില്‍ ലെജന്‍ഡ്‌സ് ഫെസ്റ്റ് 2026' വര്‍ണ്ണാഭമായി ആഘോഷിച്ചു
November 23, 2026
സത്താര്‍ കായംകുളത്തെ അനുസ്മരിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി
സത്താര്‍ കായംകുളത്തെ അനുസ്മരിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി
November 23, 2026
റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
റിയാദില്‍ തലശ്ശേരി ഫുട്‌ബോള്‍ ഫിയസ്റ്റ സീസണ്‍ 9-ന് സമാപനം
November 23, 2026
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
രുചിവൈവിധ്യവും സര്‍ഗാത്മകതയും കൈകോര്‍ത്തു; മലബാര്‍ അടുക്കള സാലഡ് മേക്കിംഗ് മത്സരം വര്‍ണാഭമായി
November 23, 2026
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
മാതാവിനെയും സഹോദരിയെയും വെടിവെച്ചു കൊന്ന പ്രതിക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കി
November 23, 2026
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
ലയനം അനിശ്ചിതത്വത്തില്‍, പവാറിനെ ലക്ഷ്യമിട്ട് ബി.ജെ.പി
November 23, 2026
ഓഫീസ് കമ്പ്യൂട്ടറുകളില്‍  വാട്‌സ്ആപ് ഉപയോഗിക്കരുത്;  മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ഓഫീസ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
November 23, 2026
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
സൗദിയില്‍ സ്വകാര്യ ശിശുപരിപാലന കേന്ദ്രങ്ങളുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു; ലൈസന്‍സ് നടപടികള്‍ മൂന്ന് പ്രവൃത്തി ദിവസമായി കുറച്ചു
November 23, 2026