റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'നെഗോഷിയേറ്റ് വിത്ത് കോണ്‍ഫിഡന്‍സ്' ശില്പശാല സംഘടിപ്പിച്ചു. റിയാദിലെ ഫ്യൂച്ചര്‍ ബിസിനസ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹയര്‍ ട്രെയിനിംഗില്‍ നടത്തിയ പരിപാടിയില്‍ നിരവധി ഫോറം അംഗങ്ങള്‍ സംബന്ധിച്ചു.
സെയില്‍സ് പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള ശില്പശാലയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അഹമ്മദ് എല്‍ഗാര്‍ഹി ആയിരുന്നു പരിശീലകന്‍. നെഗോഷ്യേഷന്‍ ചര്‍ച്ചകളുടെ അടിത്തറയും തയ്യാറെടുപ്പും, ഓഫറുകള്‍ രൂപപ്പെടുത്തലും, കഠിനമായ എതിര്‍കക്ഷികളെയും സമ്മര്‍ദത്തെയും നേരിടുന്ന രീതികളും വിശദമായി പ്രതിപാദിച്ചു. റോള്‍ പ്ലേകളിലൂടെയുള്ള പരിശീലനവും ഉള്‍പ്പെടുത്തിയുള്ള ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു പ്രസ്തുത പരിപാടി.
ശില്പശാലയ്ക്ക് എന്‍ജിനീയേഴ്‌സ് ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. കെ.ഇ.എഫ് ടെക്‌നിക്കല്‍ വിംഗ് പ്രതിനിധി സുബിന്‍ റോഷന്‍ സ്വാഗതം പറഞ്ഞു.
Related News