l o a d i n g

ഗൾഫ്

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2026

ജിദ്ദ: നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മത രംഗങ്ങളിലെ സജീവ സാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു. 1996-ല്‍ ജിദ്ദയിലെ 'അല്‍ സനദ് ട്രേഡിംഗ് എസ്റ്റാബ്ലിഷ്മെന്റില്‍' ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, 2026 വരെ മൂന്ന് പതിറ്റാണ്ട് കാലം ഒരേ സ്ഥാപനത്തില്‍ തന്നെ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചാണ് പടിയിറങ്ങുന്നത്. സ്ഥാപനത്തിന്റെ ലോജിസ്റ്റിക്‌സ് മാനേജര്‍ പദവിയിലിരുന്നാണ് പ്രവാസത്തോട് ബഷീര്‍ വിടപറയുന്നത്.

ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളിലും കലാ-സാംസ്‌കാരിക വേദികളിലും സജീവമായിരുന്നു ബഷീര്‍. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി, എം.എസ്.എസ് ജിദ്ദ ചാപ്റ്റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഇസ്പാഫ്, പാസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്നില്‍ നിന്നു. ജെപ്മാസിന്റെ മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതത്തെയും കലയെയും ഏറെ സ്‌നേഹിച്ചിരുന്ന അദ്ദേഹം കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ്, മെലോഡിയ ദി മെലഡി ലവേഴ്‌സ് എന്നീ കൂട്ടായ്മകളിലും വുറൂദ് റെസിഡന്‍ഷ്യല്‍ അസോസിയേഷനിലും സജീവ അംഗമായിരുന്നു.

ഭാര്യ സാജിത ബഷീറും ജിദ്ദയിലെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. എരിത്രിയന്‍ എംബസി സ്‌കൂളില്‍ 26 വര്‍ഷക്കാലം ഗണിതശാസ്ത്ര അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷമാണ് സാജിതയും പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്.

മികച്ച നിലയില്‍ ഉന്നത വിദ്യാഭ്യാസം നേടി വിവിധ മേഖലകളില്‍ തിളങ്ങുന്ന മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. മൂത്ത മകന്‍ ഷഹല്‍ അച്ചമ്പാട്ട് എറണാകുളം കാക്കനാട് ക്യുബേസ്റ്റ് ടെക്‌നോളജീസില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ ഷാഹില്‍ അച്ചമ്പാട്ട് ബെംഗളൂരുവിലെ ഫ്‌ലിപ്കാര്‍ട്ടില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു. ഏക മകള്‍ ഷഹ്ന ബഷീര്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. എറണാകുളം കാക്കനാട് ഹെല്‍ത്ത് സൈന്‍സില്‍ സീനിയര്‍ എ.ഐ എഞ്ചിനീയറായ അബ്ദുള്‍ വദൂദാണ് മരുമകന്‍.

മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒട്ടേറെ അനുഭവങ്ങളുണ്ടെങ്കിലും, എട്ടു വയസ്സുള്ളപ്പോള്‍ മകള്‍ ഷഹ്ന ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്കായുള്ള 8 - 14 വയസ്സ് വിഭാഗത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി ബഷീര്‍ ഇന്നും സൂക്ഷിക്കുന്നു. പിന്നീടും നിരവധി മത്സരങ്ങളില്‍ മകള്‍ സമ്മാന ജേതാവായിട്ടുണ്ടെങ്കിലും, ആദ്യമായി മത്സരത്തിനിറങ്ങി ഒന്നാം സ്ഥാനക്കാരിയായി സമ്മാനം നേടിയ നിമിഷങ്ങള്‍ ബഷീറിന് ഇന്നും അവിസ്മരണീയമാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം ജിദ്ദയിലെ പ്രവാസി സമൂഹത്തിന് നല്‍കിയ സ്‌നേഹവും സേവനങ്ങളും ബാക്കിയാക്കി പൂര്‍ണ സംതൃപ്തിയോടെയാണ് ബഷീര്‍ അച്ചമ്പാട്ടും കുടുംബവും ജന്മനാട്ടിലേക്ക് തിരിക്കുന്നത്.

Latest News

യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
സപ്ലൈകോയ്ക്ക് അംഗീകാരം; മുംബൈയില്‍ ഐലൂജ് മീഡിയ പരിവര്‍ത്തന്‍ അവാര്‍ഡ് 2026 ഏറ്റുവാങ്ങി
November 28, 2026
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
വിദ്യാര്‍ത്ഥി സെമിനാറിനായി ഫിസിക്‌സ് വാലയുമായി കൈകോര്‍ത്ത് ഡബ്ല്യൂഎംഎഫ് ജുബൈല്‍ സ്റ്റേറ്റ് കൗണ്‍സില്‍
November 28, 2026
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
അനിശ്ചിതത്വം നീങ്ങുന്നു, ജി.സി.ഡി.എ തലപ്പത്തേക്ക് ബാബു
November 28, 2026