ജിദ്ദ: കടല്‍ കടന്നെത്തിയ പ്രവാസജീവിതത്തിന്റെ പ്രതിസന്ധികളില്‍ പരസ്പരം താങ്ങും തണലുമാകാനും, നാടിന്റെ സ്‌നേഹവും സൗഹൃദവും പ്രവാസമണ്ണില്‍ ചേര്‍ത്തുപിടിക്കാനുമായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ' രൂപീകരിച്ചു. ജിദ്ദയിലെ എലാറ റെസ്റ്റോറന്റില്‍ ചേര്‍ന്ന പ്രഥമ സംഗമത്തില്‍ കൊണ്ടോട്ടിയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി പ്രവാസികള്‍ പങ്കെടുത്തു. തൊഴില്‍ പ്രതിസന്ധികള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍, ഏകാന്തത തുടങ്ങിയ പ്രവാസജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുകയാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. സാമൂഹിക, സാംസ്‌കാരിക, കലാ-കായിക പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം, നാടിന്റെ ക്ഷേമത്തിനും വികസനത്തിനും കൈത്താങ്ങാകാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി അലി വൈത്തലപ്പറമ്പന്‍, ഷഫീഖ്, ഇ.കെ. ബാദ്ഷാ എന്നിവരെയും ചെയര്‍മാനായി കെ.കെ. മുഹമ്മദ്, പ്രസിഡന്റായി നൗഷാദ് മേലങ്ങാടി, ജനറല്‍ സെക്രട്ടറിയായി യൂസഫ് കോട്ട, ട്രഷററായി ഷമീം കൊട്ടുക്കര എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി നാസര്‍ കാട്ടുപ്പരുത്തി, ഉമൈര്‍, ഷൗക്കത്ത് ഞാറക്കോടന്‍, ജോയിന്റ് സെക്രട്ടറിമാരായി ഷംസുദ്ദീന്‍ മോങ്ങം, അന്‍വര്‍ സാദത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായി നിഷാദ് നെയ്യന്‍, മുന്‍ഷിദ് മുസ്ലിയാരങ്ങാടി, കെ.കെ. ഫൈറോസ്, മുഷ്താഖ് മധുവായ്, ഉണ്ണി മുഹമ്മദ് മുണ്ടപ്പലം എന്നിവരെയും തിരഞ്ഞെടുത്തു.
കൂടുതല്‍ പ്രവാസികളെ കൂട്ടായ്മയിലേക്ക് ചേര്‍ത്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു. പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ആരും ഒറ്റപ്പെട്ടുപോകാതിരിക്കാനും, സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമിച്ചു നില്‍ക്കുന്ന സ്‌നേഹത്തിന്റെ ഒരിടമായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'യെ വളര്‍ത്തിയെടുക്കാനുമാണ് കൂട്ടായ്മയുടെ ശ്രമം.
Related News