ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ യോഗം നടത്തി. പ്രസ്തുത യോഗത്തില്‍ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസല്‍ കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ഷറഫിയ ഏരിയ കമ്മിറ്റി അംഗം ഹാരിസ് പാറല്‍ അനുസ്മരണ പ്രഭാഷണം നടത്തി. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു.
അബ്ദുള്ള മുല്ലപ്പള്ളി, ശ്രീകുമാര്‍ മാവേലിക്കര, സി.എം. അബ്ദുല്റഹ്മാന്, മുജീബ് പൂന്താനം എന്നിവര്‍ അഭിവാദ്യം ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി ഹക്കീം പാണ്ടിക്കാട് സ്വാഗതവും ഏരിയ അംഗം അഫ്സല് പാണക്കാട് നന്ദിയും പറഞ്ഞു.
Related News